jharkhand-election

റാഞ്ചി: ജാർഖണ്ഡ് തിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്ത് വരുമ്പോൾ കോൺഗ്രസ് മഹാസഖ്യത്തിനു അനുകൂലം. ഏറ്റവും ഒടുവിൽ ലഭിച്ച കണക്കുകൾ പ്രകാരം 40 സീറ്റുകളിലാണ് കോൺഗ്രസ് ജെ.എം.എം സഖ്യം മുന്നിലുള്ളത്. ബി.ജെ.പിക്ക് 31 സീറ്റുകളിലാണ് ഇപ്പോൾ മുന്നേറ്റമുള്ളത്.

ജാർഖണ്ഡിൽ 24 കേന്ദ്രങ്ങളിലെ 81 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 41 സീറ്റുകളാണ് വേണ്ടത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ബി.ജെ.പി 65 സീറ്റ് വരെ ലീഡ് പിടിച്ചെങ്കിലും വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 42 സീറ്റിലേക്ക് ചുരുങ്ങിയിരുന്നു.

എക്സിറ്റ് പോളുകൾ ബി.ജെ.പി പരാജയപ്പെടുമെന്ന സാധ്യതയാണ് ചൂണ്ടിക്കാട്ടിയത്. ഇത്തവണ സഖ്യമേതുമില്ലാതെ ഒറ്റയ്ക്കാണ് ബി.ജെ.പി ജാർഖണ്ഡിൽ മത്സരിക്കുന്നത്. ജാർഖണ്ഡിൽ ബി.ജെ.പി വലിയ ഒറ്റകക്ഷിയായേക്കും. ദേശീയ പൗരത്വ രജിസ്റ്ററും രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ജാർഖണ്ഡ് തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്.