bank

ന്യൂഡൽഹി: നിലവിലെ ബാങ്ക് അക്കൗണ്ടിലും പുതിയ അക്കൗണ്ട് തുറക്കാനും മതം ഏതാണെന്ന് വ്യക്തമാക്കണമെന്ന വാർത്തയോട് പ്രതികരിച്ച് കേന്ദ്രസ‌ർക്കാർ. അടിസ്ഥാനരഹിതമായ പ്രചാരണമാണ് ഇതെന്ന് ധനകാര്യ വകുപ്പ് സെക്രട്ടറി രാജീവ് കുമാർ വ്യക്തമാക്കി.

'ഇന്ത്യൻ പൗരന്മാർക്ക് ബാങ്ക് അക്കൗണ്ട് തുറക്കാനും നിലവിലെ അക്കൗണ്ടുകളിലും മതം വെളിപ്പെടുത്തേണ്ടതില്ല. ബാങ്കുമായി ബന്ധപ്പെട്ട് വരുന്ന ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വീണുപോകരുത്'- രാജീവ് കുമാർ വ്യക്തമാക്കി.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുമ്പോൾ 'നോ യുവർ കസ്റ്റമർ' ഫോമുകളിൽ മതമേതാണെന്ന് വ്യക്തമാക്കണമെന്ന രീതിയിലുള്ള സന്ദേശങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ധനകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.