കൊച്ചി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാൻ അധികാരമുണ്ടെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾ പാർലമെന്റ് പാസാക്കിയാൽ അത് നടപ്പാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. ഇതിനുള്ള അധികാരം രാജ്യത്തെ ഫെഡറൽ സംവിധാനം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പൗരത്വ നിയമഭേദഗതിക്കെതികായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ഇതിനെതിരെ സംയുക്ത സമരം അനിവാര്യമാണ്. രാജ്യം അഭിമുഖീകരിക്കുന്ന മഹാവിപത്തിനെ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, പൗരത്വ നിയമത്തിനെതിരെ സി.പി.എമ്മുമായി യോജിച്ച് സമരത്തിനില്ലെന്ന് ആവര്‍ത്തിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ഞാന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട്. നിലപാട് മാറ്റണമെങ്കില്‍ പാര്‍ട്ടി യോഗം വിളിച്ച് തീരുമാനിക്കണം. സി.പി.എമ്മുമായി യോജിച്ച് സമരത്തിനില്ല’-മുല്ലപ്പള്ളി വ്യക്തമാക്കി.
അതേസമയം, പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ രാജ്യതലസ്ഥാനത്ത് ഇന്നും തുടരും. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്ഘട്ടിലാണ് കോൺഗ്രസ് ധർണ. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി എട്ട് മണി വരെയുള്ള പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും.