ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും രാജ്യവ്യാപകമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളോട് അവർ ഇന്ത്യക്കാരണെന്ന് കാണിച്ചുകൊടുക്കാൻ ആഹ്വാനം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്റർ വഴിയാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ഇന്ത്യക്കാരെന്ന ബോധം സ്വയം ഉണ്ടായത് കൊണ്ട് കാര്യമില്ലെന്നും അത് കാണിച്ചുകൊടുക്കുകയാണ് വേണ്ടതെന്നും വിദ്യാർത്ഥികളോടും യുവാക്കളോടുമായി രാഹുൽ ഗാന്ധി പറയുന്നു. ഇതിനായി, ഇന്ന് മൂന്ന് മണിക്ക് ഡൽഹിയിലെ രാജ്ഘട്ടിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ തന്നോടൊപ്പം പങ്കുചേരണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കെട്ടഴിച്ചുവിട്ട വെറുപ്പിനും അക്രമത്തിനുമെതിരെ പ്രതികരിക്കാനും രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു. ഇന്ത്യയെ സൂചിപ്പിക്കാൻ 'ഇന്ത്യൻ പതാക' ഇമോജിയാണ് അദ്ദേഹം ഉപയോഗിച്ചത്. രാജ്യത്ത് പ്രക്ഷോഭം കനക്കുന്നതിനിടെ രാഹുൽ ഗാന്ധി സൗത്ത് കൊറിയ സന്ദർശിക്കാൻ പോയത് ഏറെ വിമർശനങ്ങൾ ക്ഷണിച്ച് വരുത്തിയിരുന്നു.
Dear Students & Youth of 🇮🇳,
It’s not good enough just to feel 🇮🇳. At times like these it’s critical to show that you’re 🇮🇳 & won’t allow 🇮🇳 to be destroyed by hatred.
Join me today at 3 PM at Raj Ghat, to protest against the hate & violence unleashed on India by Modi-Shah.— Rahul Gandhi (@RahulGandhi) December 23, 2019