റാഞ്ചി: തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജെ.എം.എം സഖ്യം മികച്ച ഭൂരിപക്ഷത്തിൽ മുന്നേറുമ്പോൾ സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തുമെന്ന് നിലവിലെ മുഖ്യമന്ത്രി രഘുബർ ദാസ്. നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചതിന് ശേഷം പുറത്ത് വരുന്ന ഫലസൂചനകളിൽ നിന്ന് തോൽവി സമ്മതിക്കാൻ അദ്ദേഹം വിസമ്മതിച്ചു.
ഏറ്റവും കൂടുതൽ സീറ്റ് നേടിയ ഒറ്റകക്ഷി ബി.ജെ.പിയാണെന്നും ഇപ്പോഴും നിരവധി സീറ്റുകളിൽ പോരാട്ടം തുടരുകയാണെന്നും രഘുബർ ദാസ് പറയുന്നു. അതോടൊപ്പം ബിജെപി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെയുള്ള കണക്കനുസരിച്ച് രഘുബർ ദാസിനെ ജംഷദ്‌പൂർ (ഈസ്റ്റ്) സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥി സരിയു റോയി പിന്നിലാക്കിയിരിക്കുകയാണ്.
Jharkhand CM & BJP candidate from Jamshedpur East: Had Saryu Rai caused damage, I would not have received the votes, which I did so far. Let me clearly state that we're not only winning but we'll also form govt under the leadership of BJP in the state. #JharkhandAssemblyPolls https://t.co/6OvpA2PYlY
— ANI (@ANI) December 23, 2019
അതേസമയം, 81ൽ 41 സീറ്റുകളാണ് മഹാസഖ്യം നേടിയിരിക്കുന്നത്. 29 സീറ്റുകൾ മാത്രമാണ് സംസ്ഥാനത്ത് ബി.ജെ.പിക്ക് നേടാനായത്. സംസ്ഥാനത്ത് എ.ജെ.എസ്.യുവിന് നാല് സീറ്റും, ജെ.വി.എമ്മിനു മൂന്ന് സീറ്റും നേടാനായിട്ടുണ്ട്. ഇത്തവണ സഖ്യമേതുമില്ലാതെ ഒറ്റയ്ക്കാണ് ബി.ജെ.പി ജാർഖണ്ഡിൽ മത്സരിച്ചത്. എക്സിറ്റ് പോളുകൾ ബി.ജെ.പി പരാജയപ്പെടുമെന്ന സാധ്യതയാണ് ചൂണ്ടിക്കാട്ടിയത്.