മനില: ക്രിസ്‌മസ് പാർട്ടിക്കിടെ തേങ്ങാ വൈൻ കുടിച്ച് എട്ട് പേർ മരിച്ചു. ഒൻപതുപേരുടെ നില ഗുരുതരം. വെെനിൽ ഉയർന്ന അളവിൽ മെഥനോൾ അടങ്ങിയതിനാലാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഫിലിപ്പീൻസിലാണ് സംഭവം നടന്നത്. ദക്ഷിണ മനിലയിലെ ലഗുന ക്വൻസോൺ എന്നീ പ്രദേശങ്ങളിലാണ് ലംബനോഗ് (തേങ്ങയിൽ നിന്ന് ഉണ്ടാക്കുന്നത്) എന്ന വൈൻ കുടിച്ച് ദുരന്തം സംഭവിച്ചത്. വെെൻ കുടിച്ചതിനുശേഷം വയറുവേദന അനുഭവപ്പെട്ടതായി ചിലർ പരാതിപ്പെട്ടിരുന്നു.
അവധി ആയതിനാൽ പല ഡോക്ടർമാരും അവധിയിലായിരുന്നെന്നും അവരോട് തിരിച്ച് രോഗികളെ പരിശോധിക്കാൻ ആവശ്യപ്പെട്ടതായും ഫിലിപ്പീൻസിലെ ജനറൽ ആശുപത്രി വക്താവ് ജൊനാസ് ഡെൽ റൊസാരിയോ പറഞ്ഞു. അതേസമയം, 300 പേരാണ് ഇപ്പോൾ ആശുപത്രിയിലായതെന്നും ഇതേ ബ്രാൻഡ് വെെൻ തന്നെയാണ് എല്ലാവരും കുടിച്ചതെന്നും പൊലീസ് പറഞ്ഞു. ക്രിസ്മസ് അവധിക്കാലത്ത് ഉയർന്ന ഡിമാൻഡുള്ള പാനീയങ്ങളുടെ വിൽപ്പനയ്ക്ക് പ്രാദേശിക സർക്കാർ അടിയന്തര നിരോധനം ഏർപ്പെടുത്തിയിരുന്നു.
വിപിണയിലെത്തുന്ന തേങ്ങാ വെെൻ ഭൂരിഭാഗവും നാട്ടുകാർ തങ്ങളുടെ വീടിന്റെ പുറകുവശത്തു നിന്നും നിർമിക്കുന്നതാണെന്നും റിപ്പോർട്ടുകളുണ്ട്. വീടുകളില്‍ ഉണ്ടാക്കുന്ന തേങ്ങ വൈനില്‍ മെഥനോള്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശമുള്ളതാണ്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യാത്ത രീതിയിൽ ലഹരി പാനീയങ്ങൾ വിൽപന നടത്തുന്നതിൽ സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിൽ ഉണ്ടാക്കുന്ന വെളിച്ചെണ്ണ വെെൻ അന്ധതയ്ക്കും മരണത്തിനും വരെ കാരണമാകുന്നതായും ഡോ.റൊസാരിയോ പറഞ്ഞു.
ലംബാനോഗിന്റെ അംശങ്ങൾ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അനധികൃത ലംബനോഗ് ഉത്പാദനം തടയാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നടപടികൾ എടുത്തിരുന്നു. കഴിഞ്ഞ വർഷം 21 പേരാണ് മദ്യദുരന്തത്തിൽ മരിച്ചത്.