indira-gandhi-

ലീഡറെന്ന് വിശേഷണത്താൽ കേരളക്കരയിൽ രാഷ്ട്രീയത്തിന് അതീതമായി മലയാളികളുടെ മനസിൽ ഇടം പിടിച്ച നേതാവാണ് കെ. കരുണാകരൻ. കേരളത്തിന്റെ വികസന ഭൂപടത്തിൽ ഇടം പിടിച്ച നിരവധി സ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ ആശയങ്ങളായിരുന്നു. കേരളത്തിൽ മാത്രമല്ല ഇന്ത്യൻ രാഷ്ട്രീയത്തിലും കിംഗ്‌മേക്കറായ അദ്ദേഹത്തിന്റെ ഒൻപതാം ചരമ വാർഷികമാണ് ഇന്ന്. ഈ അവസരത്തിൽ ദേശീയ രാഷ്ട്രീയത്തിൽ നിന്നുമുള്ള ഒരേട് ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയാണ് കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പദ്മജാ വേണുഗോപാൽ. മുൻ കളക്ടർ
കെ. എസ്. പ്രേമചന്ദ്രകുറുപ്പിന്റെ അനുഭവമാണ് പദ്മജ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്നത്. ഇന്ദിരാഗാന്ധി മരണപ്പെട്ടുവെന്ന വാർത്ത അറിഞ്ഞ രാജ്യം സ്തംഭിച്ച സമയം ഡൽഹിയിൽ തീൻമൂർത്തി ഭവനിൽ ഇന്ദിരയുടെ ചേതനയറ്റ ശരീരം കാണാനെത്തിയപ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഡൽഹി തീൻമൂർത്തിഭവനിൽ ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചുകിടക്കുന്നു.
കെ കരുണാകരനും ഉമ്മൻചാണ്ടിയും പീതാംബരകുറുപ്പും അടക്കം കേരളത്തിലെ നേതാക്കളും ഞങ്ങളും ഇന്ദിരാഗാന്ധിയെകണ്ടിറങ്ങുമ്പോൾ അടുത്തുള്ള മുറിയിൽ കയ്യില്ലാത്ത ഒരു ചാരു കസേരയിൽ രാജീവ് ഗാന്ധി.
ചുറ്റും തറയിൽ ബന്ധുക്കൾ.....

ദേശീയ നേതാക്കളെല്ലാം ഇന്ദിരാഗാന്ധിയെ കണ്ടിറങ്ങുമ്പോൾ രാജീവ്ഗാന്ധിയുടെ നേരെ നോക്കി ഒന്നു വണങ്ങി പുറത്തേക്കു പോകുന്നു ഒരാളോടും രാജീവ്ഗാന്ധി സംസാരിക്കുന്നില്ല ഞങ്ങളും ഇറങ്ങി .
ഉടൻ ഒരാൾ വന്നു കെ.കരുണാകരനോടു പറഞ്ഞു രാജീവ്ജി വിളിക്കുന്നു. കെ. കരുണാകരന്റെ മുന്നിൽ എഴുന്നേറ്റ് നിന്നു രാജീവ്ഗാന്ധി 25 മിനിട്ട് തുടർച്ചയായി സംസാരിക്കുന്ന കാഴ്ചക്കു മുന്നിൽ ദേശീയ രാഷ്ട്രീയം നമിക്കുന്നത് ഞാൻ അന്നു നേരിൽ കണ്ടു.....!!

കെ സ് പ്രേമചന്ദ്രകുറുപ്പ്
തൃശൂർ മുൻ ജില്ലാ കലക്ടര്‌