mohanlal

സംഗീത മാന്ത്രികനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം സിനിമയാകുന്നു. 'മുന്തിരി മൊഞ്ചൻ' എന്ന സിനിമയുടെ സംവിധായകനും സംഗീത സംവിധായകനുമായ വിജിത് നമ്പ്യാരാണ് ചെമ്പൈയുടെ ജീവിതം സിനിമയാക്കാനൊരുങ്ങുന്നത്. ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് നടൻ മോഹൻലാൽ ആണ് സംഗീതമാന്ത്രികന്റെ വേഷം കൈകാര്യം ചെയ്യുക എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടെക്‌നീഷ്യന്മാർ ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്‌ഷൻ ജോലികൾ നടക്കുകയാണിപ്പോൾ. പഴയകാല സംഗീതജ്ഞനായ ബി.എ ചിദംബരനാഥിന്റെ ശിഷ്യൻ കൂടിയാണ് സംവിധായകൻ വിജിത് നമ്പ്യാർ. ഏതായാലും മോഹൻലാൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വേഷത്തിലെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.