മുംബയ് : ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ കേരള താരം സഞ്ജു സാംസണിനെ ഉൾപ്പെടുത്തി. മൂന്നാം ഓപ്പണറായാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഒരു കളിയിൽ പോലും ഉൾപ്പെടുത്തിയിരുന്നില്ല. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലും നാല് വര്‍ഷത്തിന് ശേഷം സഞ്ജു സാംസണ്‍ ഇടം നേടിയിരുന്നു. .