തിരുവനന്തപുരം : വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ ജനനം മുതൽ മഹാസമാധി വരെയുള്ള ജീവിത സന്ദർഭങ്ങൾ കോർത്തിണക്കി കൗമുദി ടിവി നിർമ്മിച്ച് സംപ്രേഷണം ചെയ്ത 'മഹാഗുരു" മെഗാ പരമ്പരയുടെ സമ്പൂർണ ഡി.വി.ഡിയും തിരക്കഥാ പുസ്തകവും 30ന് ശിവഗിരിയിൽ പ്രകാശനം ചെയ്യും. രാവിലെ തീർത്ഥാടന സമ്മേളന ഉദ്ഘാടനത്തെ തുടർന്ന് നടക്കുന്ന ചടങ്ങിലാണ് ഗുരുഭക്തർക്ക് എക്കാലവും സൂക്ഷിക്കാനുള്ള ഡി.വി.ഡികളുടെയും പുസ്തകത്തിന്റെയും പ്രകാശനം.
രണ്ട് വോള്യങ്ങളിൽ 12 ഡി.വി.ഡികളിലാണ് 100 അദ്ധ്യായങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് സമ്പൂർണ തിരക്കഥാ പുസ്തകം.
തീർത്ഥാടനത്തിന്റെ രണ്ടാം ദിവസമായ 31ന് നടക്കുന്ന മാദ്ധ്യമ സമ്മേളനത്തിൽ മഹാഗുരുവിന്റെ അണിയറ പ്രവർത്തകരെ ശിവഗിരി മഠം ആദരിക്കും.