ഓ മൈ ഗോഡിൽ പുതുമയുള്ള മറ്റൊരു എപ്പിസോഡ് ടെലികാസ്റ്റിന് എത്തി. ഒപ്പം ഒരു തിരിച്ചറിവുകൂടി സമ്മാനിക്കുന്ന ഒരു എപ്പിസോഡ് കൂടിയാണിത്. ഒരു പർച്ചേഴ്സിന് പോകാൻ വീട്ടിലേയ്ക്ക് ഒരുങ്ങി വരാൻ പറഞ്ഞിട്ട് ചില തിരക്കുകളിലായി നവ വധു കൂടിയായ പണി ഒരുക്കിയ പെൺകുട്ടി. ഇവരുടെ സംസാരം വീട്ടിൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് തറയിൽ ഇടുന്ന മാറ്റ് വിൽക്കാൻ റോഡിലൂടെ 2 അന്യദേശ തൊഴിലാളികൾ എത്തുന്നത്. അവർ നൽകിയ ഓഫർ പ്രകാരം കെണി ഒരുക്കിയ സ്ത്രീയും കെണി കൊടുക്കേണ്ട സ്ത്രീയും ചേർന്ന് വാങ്ങാൻ തീരുമാനിക്കുന്നു. അപ്പോഴേയ്ക്കും വീട്ടിനുള്ളിൽ കയറിയ അന്യദേശ തൊഴിലാളികളുടെ വേഷം ധരിച്ച ഓ മൈ ഗോഡ് അവതാരകർ വീടിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടുന്നു. പിന്നീട് കവർച്ചക്കാരായി മാറുന്നവർ ഒരുക്കുന്ന രസങ്ങളാണ് ഓ മൈ ഗോഡിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്.

oh-my-god