തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നതിൽ പ്രതിഷേധിച്ച് കെ കരുണാകരൻ അനുസ്മരണ പരിപാടിയിൽ നിന്നും, ഗവർണറെ ഒഴിവാക്കി കോൺഗ്രസ്. കെ മുരളീധരൻ അടക്കം ഉന്നയിച്ച എതിർപ്പ് കണക്കിലെടുത്താണ് പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് ഗവർണറോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ട്വീറ്റ് ചെയ്ത ഗവർണർ എതിർക്കുന്നവരുമായി സംവാദത്തിന് തയ്യാറാണെന്ന് ആവർത്തിച്ചു.
ഉദ്ഘാടകനായി നിശ്ചയിച്ച ഗവർണറോട് അവസാനനിമിഷം വരേണ്ടെന്ന് കോൺഗ്രസ് അറിയിക്കുകയായിരുന്നു. കെ..കരുണാകരൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ലീഡർ അനുസ്മരണ ചടങ്ങിലെ ഉദ്ഘാടകനായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. രാവിലെ കെപിസിസിയിലെ അനുസ്മരണ പരിപാടിയിൽ മുരളീധരൻ വൈകീട്ട് ഗവർണർ ഉദ്ഘാടകൻ ആകുന്നത് ശരിയല്ലെന്ന് പരസ്യമായി പറഞ്ഞു.
"However, I have respect for all who differ with me and I again extend an invitation to them to RajBhavan for discussion. And for this purpose, if they invite me again, I shall respond positively"- said Hon'ble Governor Shri Arif Mohammed Khan #LetsDiscussCAA
— Kerala Governor (@KeralaGovernor) December 23, 2019
പിന്നാലെ കോൺഗ്രസ് രാജ്ഭവനോട് വൈകീട്ടുള്ള പരിപാടിയിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടു. എന്നാൽ ക്ഷണിച്ച പ്രതിപക്ഷ നേതാവിന്റെ ഓഫീസ് തന്നെ രേഖാമൂലം ഇക്കാര്യം ആവശ്യപ്പെടണമെന്നായിരുന്നു രാജ്ഭവന്റെ നിലപാട്. പിന്നാലെ ചെന്നിത്തലയുടെ ഓഫീസ് രേഖാമൂലം പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു. ഗവർണർക്ക് പകരം ചെന്നിത്തല ഉദ്ഘാടകനായി.
As invited by Sh.RameshChennithala, Opposition Leader,Hon'ble Governor Shri Arif Mohammed Khan was to inaugurate Commemoration of Late K Karunakaran, Ex Kerala CM & @INCIndia Leader at 4pm, 23Dec. But, today,office of Sh. @chennithala requested Hon'ble Governor NOT to attend pic.twitter.com/aCf0r7C4aO
— Kerala Governor (@KeralaGovernor) December 23, 2019