amit-sha-

ന്യൂഡൽഹി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം അംഗീകരിക്കുന്നുവെന്ന് ബി.ജെ..പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. ജാർഖണ്ഡിലെ ജനങ്ങളുടെ വിധിയെഴുത്ത് അംഗീകരിക്കുന്നു.. കഴിഞ്ഞ അഞ്ചുവർഷം ഭരിക്കാൻ അവസരം നൽകിയതിന് ജാർഖണ്ഡിലെ ജനങ്ങൾക്ക് അമിത് ഷാ നന്ദി അറിയിച്ചു. ജ സംസ്ഥാനത്തിന്റെ വികസനത്തിനായി ബി.ജെ.പി ഇനിയും പ്രവർത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ കോൺഗ്രസ് ജെ.എം.എം സഖ്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

നിയമസഭ തിരഞ്ഞെടുപ്പിൽ ബി..ജെ..പിക്കേറ്റ തിരിച്ചടി അംഗീകരിക്കുന്നതായി മുഖ്യമന്ത്രി രഘുബർ ദാസും നേരത്തെ വ്യക്തമാക്കിയിരുന്നു. അന്തിമവിധിയിൽ ബി..ജെ..പി പരാജയപ്പെട്ടാൽ അത് തന്റെ പരാജയമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജാർഖണ്ഡിൽ ബി.ജെ.പിയെ ഏറെപിന്നിലാക്കിയാണ് ജെ.എം.എം നയിക്കുന്ന മഹാഖ്യം അധികാരമുറപ്പിച്ചത്. മുഖ്യമന്ത്രി രഘുബർ ദാസ് ഉൾപ്പെടെയുള്ളവർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു..