narendra-modi
NARENDRA MODI

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ ജാർഖണ്ഡ് ജനതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം ഭരിക്കാൻ അനുവാദം നൽകിയതിൽ ജനതയോട് നന്ദി പറയുന്നു. ജനകീയ വിഷയങ്ങൾ ഉന്നയിച്ച് ബി.ജെ.പി ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിൽ മഹാസഖ്യത്തെ അഭിനന്ദിക്കുന്നു.