ysr-

ഹൈദരാബാദ്: ദേശീയ പൗരത്വ പട്ടികയ്ക്കെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. സംസ്ഥാനത്ത് ഒരു കാരണവശാലും എൻ.ആർ.സി നടപ്പാക്കില്ലെന്ന് ജഗൻ മോഹന്‍ റെഡ്ഡി പറഞ്ഞു. പാർലമെന്റിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ പിന്തുണച്ചിരുന്നു.

എൻ.ആർ.സിയെ കുറിച്ച്‌ നിലപാട് പറയാൻ ന്യൂനപക്ഷ വിഭാഗത്തിലെ സഹോദരങ്ങൾ ആവശ്യപ്പെട്ടിരുന്നു. എൻ.ആർ.സിയെ എതിർക്കുമെന്ന് ഞാൻ വ്യക്തമാക്കുകയാണ്. ഒരുവിധത്തിലും ആന്ധ്രപ്രദേശ് എൻ.ആർ..സിക്ക് പിന്തുണ നൽകില്ലെന്ന് ജഗൻ മോഹൻ പറഞ്ഞു.

എൻ.ആർ.സിയെ പിന്തുണക്കില്ലെന്ന് ഉപമുഖ്യമന്ത്രി അസ്മത്ത് ബാഷാ ഷെയ്ഖ് ബെപാരിയും നേരത്തെ വ്യക്തമാക്കിയിരുന്നു..

പൗരത്വ വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. കേരളം, പശ്ചിമബംഗാൾ, ബീഹാർ, ഒഡിഷ, പഞ്ചാബ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ എൻ.ആർ.സി നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.