കൊച്ചി: പൗരത്വ നിയമത്തിനെതിരെ ചലച്ചിത്ര, സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മ മാർച്ച് നടത്തി. രാജേന്ദ്ര മൈതാനത്തെ ഗാന്ധി സ്‌ക്വയറിൽ നിന്ന് ഫോർട്ട് കൊച്ചി വാസ്‌കോ സ്‌ക്വയറിലേക്ക് നടന്ന കളക്ടീവ് ഫേസ്‌ വൺ ലോംഗ് മാർച്ച് ഭരണഘടനയുടെ ആമുഖം വായിച്ച് എഴുത്തുകാരൻ എൻ.എസ്. മാധവൻ ഉദ്ഘാടനം ചെയ്തു.

നടിമാരായ നിമിഷാ സജയൻ, റിമ കല്ലിങ്കൽ, അനാർക്കലി മരിക്കാർ, അർച്ചന പത്മിനി, നടൻമാരായ ഷെയ്ൻ നിഗം, മണികണ്ഠൻ, സംവിധായകരായ കമൽ, രാജീവ് രവി, ആഷിക് അബു, ഗീതു മോഹൻദാസ്, എഴുത്തുകാരൻ ഉണ്ണി. ആർ, സംഗീത സംവിധായകൻ ഷഹബാസ് അമൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ, ഛായാഗ്രാഹകൻ വേണു, അൻവർ അലി, സി.ആർ. നീലകണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു. വാസ്‌കോ സ്‌ക്വയറിൽ നടന്ന സംഗീത സദസിൽ ഊരാളി, ഷഹബാസ് അമൻ, കരിന്തലക്കൂട്ടം, രശ്മി സതീഷ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

ഫേസ്ബുക്ക് കൂട്ടായ്മ

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച പീപ്പിൾസ് ലോംഗ് മാർച്ച് കലൂർ സ്റ്റേഡിയത്തിൽ നിന്ന് തുടങ്ങി കൊച്ചിൻ ഷിപ്പ്‌യാർഡ് പരിസരത്ത് സമാപിച്ചു. വി.ടി. ബൽറാം എം.എൽ.എ, കെ.ആർ. മീര, റിമ കല്ലിങ്കൽ, ബിനീഷ് ബാസ്റ്റിൻ, ലാലി .പി.എം, രാജേഷ് ശർമ, ജോളി ചിറയത്ത് തുടങ്ങിയവർ പങ്കെടുത്തു.