railway

കോഴിക്കോട്: പരശുറാം എക്‌സ്‌പ്രസിനെ പാളം തെറ്റിച്ച് അപകടപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പാളത്തിൽ കല്ലുകൾ നിരത്തിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം നടന്നിരുന്നു. വടകര അയനിക്കാട് മേഖലയിലാണ് ട്രാക്കിൽ ഇരുപതോളം ക്ലിപ്പുകളാണ് പാളത്തിൽ നിന്നും അടർത്തി മാറ്റിയെന്നും പറയുന്നു. ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി റെയിൽവെ രംഗത്തെത്തിയിരിക്കുകയാണ്.

ഇതുവഴി പരശുറാം എക്സ്പ്രസ് കടന്ന് പോകവെ ട്രെയിൽ പതിവിന് വിപരീതമായി ആടിയുലയുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പാളത്തിൽ അപാകതയുള്ളതായി ലോക്കോ പൈലറ്റിന് തോന്നിയത്. തുടർന്ന് വടകര സ്റ്റേഷനിൽ എത്തിയപ്പോൾ സംഭവം രേഖാമൂലം റിപ്പോർട്ട് ചെയ്തതിനുശേഷമാണ് യാത്ര തുടർന്നത്.

തുടർന്ന് റെയിൽവെ നടത്തിയ അന്വേഷണത്തിെൽ അയനിക്കാട് പെട്രോൾ പമ്പിന്റെ പിൻവശത്തായി പാളത്തിൽ കരിങ്കൽ കഷ്ണങ്ങൾ നിരത്തി വച്ചതായി കണ്ടെത്തിയിരുന്നു. റെയിൽവെ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തി. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഇത് ചെയ്തത് പ്രതിഷേധക്കാരാണെന്ന് ചിലർ സോഷ്യൽ മീഡിയയിലൂടെ പ്രചരണം നടത്തി. കേരള ടെമ്പിൾ ഹിസ്റ്ററി എന്ന പേരിലുള്ള ട്വിറ്ററിൽ നിന്നാണ് വ്യാജ പ്രചാണം നടത്തിയത്.

സംഭവത്തെ കുറിച്ച് റെയിൽവെ പൊലീസ് പറയുന്നതിങ്ങനെ: ഞങ്ങൾ വിശദമായി ഞങ്ങൾ അന്വേഷണം നടത്തി. ആരും മനപ്പൂർവം റെയിഷവെ ട്രാക്ക് നശിപ്പിച്ചതായി തോന്നിയില്ല. ആ ഭാഗത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നത് കാരണമാണ് ക്ലിപ്പുകൾ മാറ്റിയത്. എന്നാൽ മറ്റു ട്രെയിനുകൾക്കൊന്നും കുഴപ്പങ്ങൾ നേരിടേണ്ടി വന്നില്ല. ലോക്കോ പൈലറ്ര് വണ്ടിയോടുന്നതുമായി ബന്ധപ്പെട്ട പാകപ്പിഴകളായിരുന്നെന്നും അങ്ങിനെ തോന്നാൽ കാരണമെന്ന് കോഴിക്കോട് റെയിൽവെ ഇൻസ്പെക്ടർ സുരേഷ് ബാബു വ്യക്തമാക്കി.