തട്ടത്തിൻ മറയത്തിലൂടെ മലയാളത്തിലെത്തിയ നടി ഇഷ തൽവാർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിക്കിനിയണിഞ്ഞ് കടൽത്ത് നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. വെള്ള നിറത്തിലുള്ള ഷർട്ടും ബിക്കിനിയും ധരിച്ച് അതീവ ഗ്ലാമറിൽ പ്രത്യക്ഷപ്പെട്ട ഇഷയുടെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
പ്രശസ്ത ഫോ ഗാവിൻ ക്ലീൻസ്മിഡ് ആണ് താരത്തിന്റെ മനോഹരമായ ബീച്ച് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മുമ്പ് താരം പുറംമേനി കാണിച്ചുകൊണ്ടുള്ള ടോപ്പ്‌ലെസ് ആയ ചിത്രം പങ്കുവെച്ചതിലൂടെ സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെട്ടിരുന്നു. മേനിപ്രദർശനം ഇത്രയ്ക്ക് വേണമായിരുന്നോ എന്ന് കുറിച്ച് നിരവധി പേരാണ് അന്ന് രംഗത്തെത്തിയത്.
ടെസ്റ്റ് ഷോട്ട് എന്ന അടിക്കുറിപ്പ് എഴുതിയ ചിത്രത്തിനു താഴെയാണ് വിമർശനവുമായി നിരവധിപേർ എത്തിയത്. മേനിപ്രദർശനം കൂടിപ്പോയെന്നായിരുന്നു ഒരാരാധകൻ എഴുതിയത്. നടിയെ സമൂഹമാധ്യമത്തിൽനിന്നു നീക്കം ചെയ്യുന്നുവെന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. എന്നാൽ ചിത്രത്തിന് പിന്തുണയുമായി എത്തിയവരും ഉണ്ടായിരുന്നു.