തിരുവനന്തപുരം: കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണ ബൈക്ക് യാത്രക്കാരൻ ലോറി കയറി മരിച്ചതറിഞ്ഞ് നെടുവീർപ്പെട്ടവരുടെ ശ്രദ്ധയ്ക്ക്, ഇങ്ങ് അനന്തപുരിയിലും നിങ്ങളെ കാത്തിരിക്കുന്നത് കാലൻ കുഴികൾ നിറഞ്ഞ റോഡുകൾ തന്നെ. പലരും ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്നുവെന്ന് മാത്രം. പക്ഷേ കുഴിയിൽ വീണ് ആശുപത്രിയിലാകുന്നവർ നിരവധിയാണ്.
കിർത്താഡ്സിന്റെ നേതൃത്വത്തിൽ ഗോത്രഭക്ഷ്യമേള
ഗോത്രവർഗ രുചികൾ നേരിട്ടാസ്വദിക്കാൻ ഗോത്രഭക്ഷ്യമേളയും തയ്യാർ. ഫാസ്റ്റ്ഫുഡ് സംസ്കാരത്തിന്റെ കാലഘട്ടത്തിൽ കലർപ്പില്ലാത്ത ഭക്ഷണം വിളമ്പിയാണ് ഗോത്രഭക്ഷ്യമേള സന്ദർശകരെ ആകർഷിക്കുന്നത്. ഒൻപതിനം പച്ചില മരുന്നുകളുടെ രഹസ്യകൂട്ടിൽ തയാറാക്കുന്ന മരുന്നു കാപ്പിയാണ് ഗോത്ര ഭക്ഷ്യ മേളയിലെ താരം. ഏഴിനം ഔഷധക്കൂട്ടുകൾ ചേർത്തുണ്ടാക്കിയ മരുന്നു കഞ്ഞിക്കും ആവശ്യക്കാരേറെ. നഗരജീവിതം നയിക്കുന്നവർക്ക് അധികം സുപരിചിതമല്ലാത്ത ചാമയരി വിഭവങ്ങൾ, മുളയരി പായസം, കസ്തൂരി മഞ്ഞൾ തെരളിയപ്പം, കാട്ടുകിഴങ്ങ് പുഴുക്ക്, റാഗി വിഭവങ്ങൾ, തേൻ നെല്ലിക്ക, കുമ്പിളപ്പം എന്നിവ ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നു. പൂർണമായും പരിസ്ഥിതിയോട് ഇണങ്ങി നിൽക്കുന്ന രീതിയിലാണ് ഇവിടത്തെ വില്പന. തനതു ഗോത്ര രുചികൾ രുചിക്കാൻ മാത്രമല്ല ഉത്പന്നങ്ങൾ വാങ്ങാനും അവസരമുണ്ട്.
വെള്ളത്തിനടിയിലുമുണ്ട് ചെടികളുടെ മനോഹര താഴ്വാരങ്ങൾ
വസന്തോത്സവവേദിയിൽ ജലത്തിനടിയിലെ ഈ മനോഹാരിത കൺനിറയെ കാണാം. മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസ് ഒരുക്കിയിരിക്കുന്ന ജലസസ്യ പ്രദർശനത്തിൽ വിദേശത്തും നാട്ടിലുമുള്ള അൻപതോളം ചെടികൾ അണിനിരത്തിയിട്ടുണ്ട്. പുഷ്പിക്കുന്ന ഏറ്റവും ചെറിയ ജലസസ്യമായ കടുകുപച്ചയാണു മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെ സ്റ്റാളിലെ മുഖ്യ ആകർഷണം. കിണർവാഴ, നീർത്താള്, ഭക്ഷ്യയോഗ്യമായ സ്പൈറോഡെല്ല, പച്ചത്താമര, പരുവക്കിഴങ്ങ്, പനെവർ ചിരവ, അമേരിക്കൻ കുളവാഴ, വെള്ള ആമ്പൽ, അലങ്കാരത്തിന് ഉപയോഗിക്കുന്ന പച്ചത്താമര, നാടച്ചെടി, നീർത്താള്, അമേരിക്കൻ ബ്രഹ്മി, കുളവാഴ, ജലച്ചീര, ഷേബ എന്നീ ജലസസ്യങ്ങളും മുഖ്യ ആകർഷണങ്ങളാണ്. ഓരോ സസ്യങ്ങളും രൂപത്തിലും പേരിലും കൗതുകമുണർത്തുന്നവയാണ്.
സ്ഥലപരിമിതിയിലും ചെടി വളർത്തുന്നതിനുള്ള പരിഹാരമായി പല വിധത്തിലുള്ള ടെറേറിയം, കൊക്കോടാമ എന്നീ രീതികളും ഇവിടെ പരിചയപ്പെടുത്തുന്നു.
നിബിഡവനത്തിന്റെ വശ്യചാരുതയുമായി വനംവകുപ്പ് സ്റ്റാൾ
ആന, കാട്ടുപോത്ത്, മാൻ, പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ ജീവസുറ്റ രൂപങ്ങൾകൊണ്ടു വിസ്മയം തീർക്കുകയാണ് വനം വകുപ്പിന്റെ സ്റ്റാൾ. മൃഗങ്ങളുടെ ശബ്ദത്തിനൊപ്പം പ്രകാശ വിന്യാസവും കൂടിയാകുമ്പോൾ കൺമുന്നിൽ കൊടും കാട് കാണാം. ഉൾക്കാടിന്റെ ഇരുളിമയിൽ കാട്ടരുവിയുടെ സംഗീതവും നിബിഡവനത്തിന്റെ വശ്യചാരുതയും ആസ്വദിക്കാം. നഗരവാസികൾക്ക് കാടിനുള്ളിൽ എത്തിയ പ്രതീതിയാണുണ്ടാവുക. ആർട്ടിസ്റ്റ് ജിനനാണ് ഈ വനക്കാഴ്ചയ്ക്കു പിന്നിൽ.
കുട്ടികൾക്ക് കയറി ഇരിക്കാവുന്ന തരത്തിൽ ഏറുമാടവും വെള്ളച്ചാട്ടത്തിനു മുകളിലൂടെ കടന്നുപോകാവുന്ന പാലവും ഇവിടെ സജ്ജമാണ്. വനത്തിന്റെ മിനിയേച്ചർ രൂപത്തിന് മുന്നിൽ നിന്ന് സെൽഫിയെടുക്കാനും തിരക്കാണ്.