തിരുവനന്തപുരം:തമ്പാനൂരിലെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്ളാസ്റ്റിക് കുപ്പി പൊടിക്കുന്ന യന്ത്രം സ്ഥാപിച്ചു.
ഒന്നാം പ്ളാറ്റ് ഫോമിലാണ് യന്ത്രമുള്ളത്.എ.ടി.എം മാതൃകയിലുള്ള യന്ത്രയിൽ പ്ളാസ്റ്റിക് കുപ്പികളിട്ടാൽ നിമിഷങ്ങൾക്കകം പൊടിച്ച് തരികളാക്കി മാറ്റും.സ്റ്റേഷൻ വൃത്തിയായും പ്ളാസ്റ്റിക് രഹിതമായും സൂക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് യന്ത്രം സ്ഥാപിച്ചത്.യന്ത്രത്തിന്റെ പ്രവർത്തനം ശശി തരൂർ എം.പി.ഉദ്ഘാടനം ചെയ്തു.തരൂരിന്റെ എം.പി. മണ്ഡലം വികസനഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് സ്ഥാപിച്ചത്. സ്റ്റേഷൻ ഡയറക്ടർ അജയ് കൗശിക്, സീനിയർ ഡിവിഷണൽ കമേഴ്സ്യൽ മാനേജർ ഡോ. രാജേഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.