മലയാളത്തിലെ മറുനാടൻ നായികമാരായ നിക്കി ഗൽറാണിയും നേഹ സക്സേനയും തലസ്ഥാനത്തെത്തുന്നു. ക്രിസ്മസ് ദിനത്തിൽ വൈകിട്ട് മാൾ ഒഫ് ട്രാവൻകൂറിൽ പുതിയ ചിത്രമായ ധമാക്കയുടെ ആഡിയോ ലോഞ്ചിൽ പങ്കെടുക്കാനായാണ് ചിത്രത്തിലെ നായികമാരായ ഇരുവരും തിരുവനന്തപുരത്തെത്തുന്നത്.
ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസർ നിർമ്മിച്ച് ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകൻ അരുണാണ്. നായികമാർക്കൊപ്പം അരുണും മുകേഷും ധർമ്മജൻ ബോൾഗാട്ടിയുമുൾപ്പെടെയുള്ള ചിത്രത്തിലെ ഒട്ടുമിക്ക താരങ്ങളും സംഗീത സംവിധായകൻ ഗോപിസുന്ദറും തലസ്ഥാനത്ത് നടക്കുന്ന ആഡിയോ ലോഞ്ചിൽ പങ്കെടുക്കും.ഇന്നസെന്റ്, ഉർവശി, ഷാലിൻ സോയ എന്നിവരാണ് ധമാക്കയിലെ മറ്റ് പ്രധാന താരങ്ങൾ. ജനുവരി രണ്ടിനാണ് ധമാക്ക തിയേറ്ററുകളിലെത്തുന്നത്.