നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ജനുവരി ഒന്നിന് എറണാകുളത്ത് ചിത്രീകരണമാരംഭിക്കും. ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേർന്ന് നിർമ്മിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ത്രില്ലറിൽ മഞ്ജുവാര്യരും നിഖില വിമലുമാണ് നായികമാർ. ഇരുവരും മമ്മൂട്ടിയോടൊപ്പം ഇതാദ്യമാണ്. മഞ്ജു വാര്യർ മമ്മൂട്ടിയോടൊപ്പമഭിനയിക്കുന്ന വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത് സിറ്റി കൗമുദിയാണ്.
ജിസ് ജോയിയുടെ സഹസംവിധായകനായിരുന്ന ജോഫിൻ ടി. ചാക്കോ പറഞ്ഞ കഥ ഇഷ്ടമായ മമ്മൂട്ടി മറ്റ് പ്രോജക്ടുകൾ മാറ്റിവച്ച് ഈ ചിത്രത്തിന് ഡേറ്റ് നൽക്കുകയായിരുന്നു.
മമ്മൂട്ടി ആദ്യ ദിവസം മുതൽ ചിത്രത്തിലഭിനയിച്ച് തുടങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. അഡ്വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടൻ, കോടതി സമക്ഷം ബാലൻ വക്കീൽ എന്നി ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച അഖിൽ ജോർജാണ് ഛായാഗ്രാഹകൻ.
ഐ.ഡി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ കെ.എം. കമാൽ സംവിധാനം ചെയ്യുന്ന പടയിലെ അതിഥി വേഷം പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ജോഫിന്റെ ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവരാണ് പടയിലെ നായകന്മാർ.
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കാണ് പുതുവർഷത്തിൽ മമ്മൂട്ടിയുടെ ആദ്യ റിലീസ്. ജനുവരി അവ സാനവാരമാണ് ചിത്രം തിയേ റ്ററുകളിലെത്തുന്നത്. ബോസ് എന്നാണ് ഷൈലോക്കിൽ മമ്മൂട്ടിഅവതരിപ്പിക്കുന്ന കഥാപാ ത്രത്തിന്റെ പേര്.