ബീറ്റ്റൂട്ട് ജ്യൂസിന് ആരോഗ്യപരമായി മേന്മകളുണ്ട്. ഇതിലും ഏറെ ഗുണങ്ങളുണ്ട്, ബീറ്റ്റൂട്ട് റൂട്ട് ജ്യൂസും തേനും നാരങ്ങാനീരും കൂട്ടിച്ചേർത്ത് ഉപയോഗിക്കുമ്പോൾ. ബീറ്റ്റൂട്ട് - തേൻ- നാരങ്ങാനീര് പാനീയത്തിന്റെ ആരോഗ്യ - സൗന്ദര്യ ഗുണങ്ങൾ നോക്കാം. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഇക്കാര്യം കൊണ്ടുതന്നെ കരൾരോഗങ്ങളെയും പ്രതിരോധിക്കാനുള്ള സവിശേഷ ഗുണമുണ്ട് ഈ പാനീയത്തിന്.
രക്തസമ്മർദ്ദം കുറയ്ക്കാൻ ഉത്തമം. രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാനും സഹായിക്കും. രക്തത്തിൽ ഹിമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും രക്തയോട്ടം കൂട്ടാനും സഹായകം. ഇരുമ്പിന്റെ അഭാവം മൂലമുണ്ടാകുന്ന വിളർച്ച പരിഹരിക്കാൻ അത്യുത്തമം. ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കും.
ചർമ്മത്തിന്റെ ഇലാസ്തികത നിലനിറുത്തുക, ചർമ്മത്തിന് നിറവും തിളക്കവും നൽകുക , ഇതിലുപരി അകാലവാർദ്ധക്യത്തെ പ്രതിരോധിക്കുക തുടങ്ങിയ സൗന്ദര്യഗുണങ്ങൾ കൂടിയുണ്ട് ഈ അദ്ഭുതപാനീയത്തിന്. പ്രമേഹരോഗികൾ തേൻ ഒഴിവാക്കുന്നതാണ് നല്ലത്.