മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ജീവിതത്തിൽ ഉണർവ്. ഹ്രസ്വകാല പദ്ധതികൾ തയ്യാറാക്കും. ഒൗദ്യോഗികമായി യാത്രകൾ.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പുണ്യതീർത്ഥയാത്രയ്ക്ക് അവസരം. സർവകാര്യ വിജയം. പുതിയ കൃഷി സമ്പ്രദായം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അനുമാനങ്ങൾ നടപ്പാകും. യുക്തിപൂർവം പ്രവർത്തിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പ്രത്യേക ഇൗശ്വര പ്രാർത്ഥനകൾ നടത്തും. പ്രവൃത്തികൾ കൃത്യതയോടെ ചെയ്യും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിദ്യാർത്ഥികൾക്ക് അനുകൂല സമയം. നയതന്ത്രങ്ങൾ ആവിഷ്കരിക്കും. ഉല്ലാസ യാത്ര നടത്തും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മോശം പ്രവണത ഒഴിവാക്കും. ആത്മാഭിമാനം ഉണ്ടാകും. അബദ്ധങ്ങളിൽ ചാടരുത്.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
യാത്രകൾ മാറ്റിവയ്ക്കും. പ്രവർത്തന ക്ഷമത വർദ്ധിക്കും. ചുമതലകൾ ഏറ്റെടുക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വാഗ്ദാനങ്ങൾ നിറവേറ്റും. കഠിനപ്രയത്നം വേണ്ടിവരും. വിജയശതമാനം വർദ്ധിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പ്രത്യുപകാരം ചെയ്യും. ആശങ്കകൾ ഒഴിവാക്കും. സത്യാവസ്ഥ ബോധിപ്പിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വസ്തുനിഷ്ഠമായ പ്രവർത്തനം. അനിഷ്ട ഫലങ്ങൾ ഒഴിവാകും. പൊതുജന പിന്തുണ.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഉദ്യോഗത്തിൽ ഉയർച്ച. വ്യവസ്ഥകൾ പാലിക്കും. ആശ്ചര്യമനുഭവപ്പെടും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
തൃപ്തികരമായ പ്രവർത്തനം. സ്വതന്ത്രഅധികാരം ലഭിക്കും. ശുഭകരമായ കാര്യങ്ങൾ.