നിങ്ങളുടെയുള്ളിൽ ആത്മീയത ഉണ്ടാവുന്നത്, നിങ്ങൾ മുകളിലേക്കോ, താഴേക്കോ, ചുറ്റുമോ, നോക്കുന്നത് കൊണ്ടൊന്നുമല്ല, അത് സംഭവിക്കാൻ കാരണം നിങ്ങൾ ഉള്ളിലേക്ക് നോക്കുന്നതുകൊണ്ടാണ്. ഉള്ളിലേക്ക് എന്നു വച്ചാൽ വടക്കോട്ടോ, കിഴക്കോട്ടോ,
തെക്കോട്ടോ, പടിഞ്ഞാറോട്ടോ ഒന്നുമല്ല. ഉള്ളിലുള്ളത് മാനങ്ങൾക്കതീതമാണ്. തന്നിൽത്തന്നെ നേരെയായിരിക്കുന്നയാൾക്ക് മാത്രമേ മാനങ്ങളില്ലാത്തതിനെ സമീപിക്കാൻ സാധിക്കുകയുള്ളൂ. നിങ്ങൾ തന്നിൽത്തന്നെ നേരെയാണെങ്കിൽ, മാർഗം നേരെയാണോ,
വളവുള്ളതാണോ, മുകളിലേക്കാണോ, താഴെയാണോ എന്നൊന്നും വ്യാകുലപ്പെടേണ്ട ആവശ്യമില്ല. ഇങ്ങനെയുള്ള വിശേഷതകൾ സൃഷ്ടിച്ചിരിക്കുന്നതിലൂടെ, നിങ്ങൾക്ക് ഒരല്പം സാഹസികത അനുഭവപ്പെടാം എങ്കിലും, വാസ്തവത്തിൽ പാതയൊന്നുമില്ല.
വാസ്തവത്തിൽ, പുറത്തുള്ള ഒന്നിനെയും അനുഭവിക്കാനുള്ള മാർഗമൊന്നും നിങ്ങൾക്ക് അറിയില്ല. നിങ്ങൾക്ക് സംഭവിക്കുന്നതെന്തും, നിങ്ങളുടെ ഉള്ളിലാണ് അരങ്ങേറുന്നത്, അല്ലാതെ പുറത്തല്ല. പക്ഷേ നിങ്ങൾ പുറത്തിറങ്ങി, നിങ്ങളുടെ ജീവിതത്തെ പൂർണമായും വെളിയിൽ പ്രദർശിപ്പിച്ചു. പുറമേയുള്ള പ്രദർശനമെല്ലാം വെറും മിഥ്യയാണ്. നിങ്ങൾ പ്രദർശിപ്പിക്കുന്നത് നിറുത്തിയാൽ, എല്ലാമുള്ളിലാണ്. അതുകൊണ്ട് തന്നെ, നിങ്ങൾ സ്വയമെങ്കിലും നേരെയാവാൻ പഠിക്കുകയും, വേറെങ്ങും പോകാതിരിക്കുകയും ചെയ്യണം. വെറുതേ ഇവിടെയിരിക്കൂ. അത് സംഭവിക്കുക തന്നെ ചെയ്യും കാരണം, വേറെങ്ങും പോകാനില്ല.
നിങ്ങൾക്ക് വേറെങ്ങും പോകേണ്ട ആവശ്യമില്ലാതെ ആവുമ്പോൾ, നിങ്ങൾ പാതയിൽ ആയി കഴിഞ്ഞു. അതൊരിക്കലും നേരെയോ, വളഞ്ഞതോ, ദീർഘമുള്ളതോ, അടുത്തതോ ഒന്നുമല്ല. അതു ഉള്ളിലേക്ക് ആണെന്ന് മാത്രമല്ല, ഉള്ളിൽ പ്രത്യേകിച്ച് ദിശയൊന്നുമില്ലതാനും.
ഇക്കാര്യം നിങ്ങളുടെ മനസിന് മനസിലാക്കാനാവാത്തതാണ് കാരണം, നമ്മൾ 'പാത"യെന്ന് ഉച്ചരിച്ചാൽ, സ്വാഭാവികമായും നിങ്ങളുടെ മനസ് ചിന്തിക്കുന്നത് എവിടെയോ പോകാനുണ്ട് എന്നാണ്.
എവിടെയും പോകാനില്ലെങ്കിലും, അതിനർത്ഥം സ്തംഭനാവസ്ഥയാണെന്നല്ല. അതിനർത്ഥം 'എവിടെയും പോകേണ്ടതില്ല" എന്നാണ്,
'എവിടെയോ പോകണമെന്നല്ല". കുറച്ചെന്ന് പറയുമ്പോൾ ഇത്രയും അല്ലെങ്കിൽ അത്രയുമാണെങ്കിലും, 'ഇല്ല"യെന്നത് എപ്പോഴും പരിധികളില്ലാത്തതാണ്, ശരിയല്ലേ? 'ചിലതെന്ന് പറയുമ്പോൾ നിശ്ചിത അളവാണ്. ഇല്ലായ്മയെന്നു വച്ചാൽ അളവൊന്നുമില്ല, അത് മറ്റൊരു അളക്കാനാവാത്ത മാനമാണ്, അതൊരു തുടക്കമോ അവസാനമോ ഇല്ലാത്ത തരത്തിലുള്ള സാദ്ധ്യതയാണ്. നിശ്ചിതസ്ഥലമെന്ന് പറയുന്നത്, വളരെച്ചെറിയ പോകാൻ വേണ്ടും യോഗ്യത ഇല്ലാത്ത ചെറിയ സ്ഥലമാണ്. എവിടെയുമല്ലെന്ന് പറയുന്നത് പരിധികളില്ലാത്ത സ്ഥലമാണ്.
അതുകൊണ്ട് നമ്മൾ പറയുന്നത്, ഒരിടവും പോകാനില്ലെന്നാണ്, 'എവിടെയെങ്കിലും' വരെയല്ല കാരണം, യാത്രയെന്നത് പരിധികളിൽ നിന്നും പരിധികൾ ഇല്ലായ്മയിലേക്കാണ്. ഒന്നും ഇല്ലായ്മ മാത്രമാണ് പരിധി ഇല്ലാത്തതായിട്ടുള്ളത്. ഒന്നുമില്ലായ്മയിൽ മാത്രമേ പരിധികളില്ലാത്ത സ്ഥലമുള്ളു.