news

ഭേദഗതിയില്‍ തീരാത്ത പ്രതിഷേധം

1. പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യത്ത് ഇന്നും പ്രതിഷേധം. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധംഗരുടെ വാഹനം ജാദവ്പൂര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. ഗവര്‍ണര്‍ക്ക് എതിരെ വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി വീശി. സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിന് എത്തിയതായിരുന്നു ഗവര്‍ണര്‍. ഇന്നലെയും ഗവര്‍ണര്‍ക്ക് എതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം അരങ്ങേറിയിരുന്നു. ജാദവ്പൂര്‍ സര്‍വകലാശാല വി.സിക്ക് എതിരെ ബംഗാള്‍ ഗവര്‍ണര്‍. നിയമ വ്യവസ്ഥ തകര്‍ക്കുന്നതിന് വൈസ് ചാന്‍സലര്‍ കൂട്ടുനിന്നു. സര്‍വകലാശാലയില്‍ കണ്ടത് അസുഖകരമായ കാഴ്ചയെന്നും ഗവര്‍ണര്‍. അതേസമയം, ഡല്‍ഹിയില്‍ 144 പ്രഖ്യാപിച്ചു. ജന്തര്‍മന്തര്‍ മാര്‍ച്ച് അനുവദിക്കില്ല എന്ന് പൊലീസ്. സമരത്തിന് എത്തിയാല്‍ കസ്റ്റഡിയില്‍ എടുക്കും എന്നും മുന്നറിയിപ്പ്. അതേസമയം, എന്ത്വന്നാലും മാര്‍ച്ച് നടത്തും എന്ന് ജാമിയ സമര സമിതി. വിദ്യാര്‍ത്ഥികളോട് മണ്ഡി ഹൗസില്‍ എത്താന്‍ നിര്‍ദേശം. ക്യാമ്പസിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിക്കുന്നു.




2. ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ എന്ന് അന്താരാഷ്ട്ര നാണ്യ നിധി. കാതലായ നയ വ്യതിയാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം എന്ന് ആവശ്യം. നികുതി വരുമാനം കുത്തനെ ഇടിഞ്ഞു. നിക്ഷേപത്തിലേയും ഉപഭോഗത്തിലേയും ഇടിവാണ് കാരണം. തിരിച്ചുവരവ് നേരത്തെ പ്രതീക്ഷിച്ചതുപോലെ ലളിതമാകില്ലെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഐ.എം.എഫ് റിപ്പോര്‍ട്ടും പരിഗണിക്കും എന്നാണ് സൂചന. സാമ്പത്തിക നയങ്ങളില്‍ ഇന്ത്യക്ക് കൂടുതല്‍ വ്യക്തത ആവശ്യമാണ് എന്നും ഇന്ത്യയിലെ ഐ.എം.എഫ് പ്രതിനിധി അഭിപ്രായപ്പെട്ടു. രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് ധനമന്ത്രി പാര്‍ലമെന്റില്‍ അടക്കം ആവര്‍ത്തിച്ച് നിലപാട് എടുക്കുന്നതിന് ഇടെയാണ് രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ എന്ന അന്താരാഷ്ട്ര നാണ്യ നിധിയുടെ പ്രസ്താവന. ലോകത്തെ ഏറ്റവും വേഗതയില്‍ വളര്‍ന്നിരുന്ന രാജ്യത്ത് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന മാന്ദ്യം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്നും ആവശ്യം ഉയരുന്നുണ്ട്
3. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 47 സീറ്റുകളോടെ കോണ്‍ഗ്രസ്, ജെ.എം.എം, ആര്‍.ജെ.ഡി സഖ്യം അധികാരത്തിലേക്ക്. ഇന്ന് തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഹേമന്ത് സോറന്‍ ഉന്നയിച്ചേക്കും. രഘുബര്‍ദാസ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ മുഖ്യമന്ത്രിയായി തുടരണമെന്ന് ഗവര്‍ണര്‍ രഘുബര്‍ദാസിനോട് അഭ്യര്‍ത്ഥിച്ചു
4. 30 സീറ്റുകള്‍ നേടിയ ജെ.എം.എം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് 16 സീറ്റുകള്‍ നേടി. ആര്‍.ജെ.ഡിക്ക് ഒരു സീറ്റാണ് കിട്ടിയത്. കഴിഞ്ഞ തവണ 37 സീറ്റുകള്‍ നേടിയ ബി.ജെ.പിക്ക് ഇത്തവണ 25 സീറ്റുകള്‍ മാത്രമാണ് നേടാനായത്. മുഖ്യമന്ത്രി രഘുബര്‍ദാസും സ്പീക്കറും നാല് മന്ത്രിമാരും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത് ബി.ജെ.പിക്ക് ഇരട്ടി പ്രഹരമായി
5. ആദിവാസി മേഖലകള്‍ ബി.ജെ.പിയെ കൈവിട്ടു. രഘുബര്‍ദാസ് ഭരണത്തിന് എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും വോട്ടര്‍മാര്‍ ഏറ്റെടുത്തു. മുഖ്യമന്ത്രി രഘുബര്‍ദാസ് മല്‍സരിച്ച ജംഷഡ്പൂര്‍ ഈസ്റ്റില്‍ തോറ്റത് മന്ത്രിസഭാ അംഗമായിരുന്ന സരയൂ റോയിയോടാണ്. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും ജനവിധി മാനിക്കുന്നതായും രഘുബര്‍ദാസ് പ്രതികരിച്ചു. മത്സരിച്ച രണ്ടുമണ്ഡലങ്ങളിലും ഹേമന്ത് സോറന്‍ ജയിച്ചു. ജെ.എം.എം നേതാവ് ഹേമന്ത് സോറനായിരിക്കും മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി
6. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാന്‍ കൂടെനിന്ന സഖ്യകക്ഷികളെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ജാര്‍ഖണ്ഡിലെ വിജയം സവിശേഷവും സമകാലീന പ്രാധാന്യം ഉള്ളത് ആണെന്നും പ്രതികരണം. കോണ്‍ഗ്രസ്, ജെ.എം.എം, ആര്‍.ജെ.ഡി സഖ്യമാണ് ബി.ജെ.പിയെ താഴെയിറക്കി അധികാരം പിടിച്ചത് മഹാസഖ്യത്തെ അധികാരത്തില്‍ എത്തിച്ചതിനും ബി.ജെ.പിയുടെ വിഭജന അജണ്ടയെ തള്ളിയതിനും ജാര്‍ഖണ്ഡ് ജനതയോടു സോണിയ നന്ദി പറഞ്ഞു. 2. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനുള്ള ബിജെപി അജണ്ട ജനങ്ങള്‍ പരാജയ പെടുത്തിയെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമ ഭേദഗതിയില്‍ പ്രധാനമന്ത്രിക്ക് മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്ത്. ലക്ഷങ്ങള്‍ വിലയുള്ള കോട്ടിട്ട നിങ്ങളെ ജനം വേഷം കൊണ്ട് തിരിച്ചറിഞ്ഞത് ആണ്. മോദി ഇന്ന് ഒറ്റയ്ക്ക് രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുക ആണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്ഘട്ടില്‍ നടത്തിയ സത്യഗ്രഹ സമര വേദിയിലായിരുന്നു രാഹുലിന്റെ വിമര്‍ശനം
7. മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട സമയത്ത് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാര്‍ ഓടിച്ചതു മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍. ഫോറന്‍സിക് സയന്‍സ് ലാബിന്റെ പ്രാഥമിക പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. വാഹനത്തിന്റെ വേഗം കണ്ടുപിടിക്കാന്‍ അന്വേഷണ സംഘം വെള്ളയമ്പലത്തെ കെ.എസ്.എഫ്.ഇ മുന്നില്‍ നിന്നുള്ള ദൃശ്യം ഫോറന്‍സിക് ലാബിനു കൈമാറിയിരുന്നു. ഈ ദൃശ്യം പരിശോധിച്ചാണു വാഹനം അമിത വേഗത്തിലായിരുന്നെന്നു കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട ഒട്ടുമിക്ക റിപ്പോര്‍ട്ടുകളും ലാബ് അധികൃതര്‍ അന്വേഷണ സംഘത്തിനു കൈമാറി