bengal-governor

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ബംഗാള്‍ ഗവര്‍ണര്‍ക്കു നേരെ വിദ്യാര്‍ത്ഥികളുടെ കരിങ്കൊടി പ്രതിഷേധം. ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍. കോളേജിലേക്കുള്ള ഗേറ്റ് കടക്കുമ്പോഴായിരുന്നു വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാണിച്ചത്. ചാന്‍സിലര്‍ എന്ന നിലയിലും ഗവര്‍ണര്‍ എന്ന നിലയിലും ഏറ്റവും വേദനാജനകമായ കാര്യമാണ് സംഭവിച്ചതെന്നും സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ തടങ്കലിലാക്കിയിരിക്കുകയാണെന്നും ഗവർണർ വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിയില്‍ ഗവര്‍ണര്‍ അനുകൂല പ്രതികരണം നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. യൂണിവേഴ്‌സിറ്റിയുടെ വാര്‍ഷിക ബിരുദദാന സമ്മേളനത്തില്‍ ഗവര്‍ണര്‍ അനാവശ്യമായി ഇടപെടുന്നെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. യൂണിവേഴ്‌സിറ്റിയിലെത്തിയ ഗവര്‍ണറെ പ്രതിഷേധക്കാര്‍ വളയുകയും ഗോ ബാക്ക് വിളികളുമായി കരിങ്കൊടി കാട്ടുകയുമായിരുന്നു. വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ സാധിക്കില്ലെങ്കില്‍ വൈസ് ചാന്‍സിലര്‍ രാജിവയ്ക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

WB Governor Jagdeep Dhankhar at Jadavpur University: It is a painful moment for me as a Chancellor&Governor, students inside waiting to be handed over their degrees but a handful of ppl blocking me outside. Total collapse of rule of law. State Govt has put education in captivity https://t.co/sL15F5MZDP pic.twitter.com/RpteFLIuvD

— ANI (@ANI) December 24, 2019