2020 ജനുവരി ഒന്നുമുതൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കേരളത്തിൽ നിരോധിക്കാൻ അധികൃതർ ഒരുങ്ങുകയാണ്. അതിമാരകമായ കാൻസർ ഉൾപ്പടെയുള്ള രോഗങ്ങൾക്ക് പിന്നിൽ പ്ലാസ്റ്റിക്കാണെന്ന് കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉയരുന്ന പുക ശ്വസിക്കുന്നതാണ് കാൻസറിന് ഒരു കാരണമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. ഹരിത കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കാനും പ്ലാസ്റ്റിക്കിനെ പടികടത്തിയേ മതിയാവൂ. ഈ കാരണങ്ങളാലാണ് 2020 ജനുവരി ഒന്നുമുതൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കേരളത്തിൽ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്. മണ്ണിനോട് അലിഞ്ഞു ചേരാതെ വർഷങ്ങളോളം ഭൂമിക്ക് ഭാരമാകുന്ന പ്ലാസ്റ്റിക് പരിസ്ഥിതിക്ക് ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്. എന്നാൽ പ്ലാസ്റ്റിക്കിനെ പൂർണമായും ഒഴിവാക്കാൻ നമ്മുടെ സമൂഹത്തിനാകുമോ എന്ന വിഷയത്തിൽ കൂടുതൽ അന്വേഷിക്കുകയാണ് ഇവിടെ.

plastic-