മലയാളത്തിലെ ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ നടിയാണ് രേഖ രതീഷ്. മലയാള ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ശബ്ദലേഖകരായിരുന്ന രതീഷിന്റേയും രാധാമണിയുടേയും മകളാണ് രേഖ. മാമ്പഴക്കാലം,​ പല്ലാവൂര്‍ ദേവനാരായണന്‍ എന്നിങ്ങനെ രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇതിനിടയില്‍ നിരവധി വിവാദങ്ങളും രേഖയെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. ഇപ്പോൾ രേഖയുടെ അഭിനയ മികവിനെ കുറിച്ച് തുറന്നുപറയുകയാണ് സീരിയൽ നിർമാതാവ് ടി. എസ് സജി. കൗമുദി ടി.വി"ഡേ വിത്ത് എ സ്റ്റാറിലൂടെ"യാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

rekha-ratheesh

"രേഖയെ വച്ച് ഒരു സീൻ ഷൂട്ട് ചെയ്തു. സീൻ എന്തെന്നുവച്ചാൽ രേഖ മകളുടെ കല്യാണം നടത്താൻ വേണ്ടി വീട്ടുകാരുമായി നേരിട്ട് ചെറുക്കന്റെ വീട്ടിലേക്ക് പോകുന്നതാണ്. അതിനിടയിൽ ചെറുക്കന്റെ അമ്മ ഒരു ഡിമാന്റ് പറയുകയാണ്. നിങ്ങൾ എന്റെടുത്ത് മാപ്പ് പറയണം എന്ന്. രേഖ കെെ കൂപ്പി മാപ്പ് പറയുന്നു. അപ്പോൾ അവർ പറഞ്ഞു അതല്ല,​ എന്റെ കാലിൽ വീണ് മാപ്പ് പറയണമെന്ന്. കാലിൽ വീണ് അഭിനയിക്കുന്ന സമയത്ത് അവിടെ നിന്ന എല്ലാവരെയും കണ്ണു നിറ‌ഞ്ഞു. ഷോട്ട് കട്ട് പറഞ്ഞപ്പോൾ എല്ലാവരും കെെ അടിച്ചു".-നിർമ്മാതാവ് പറയുന്നു.