പൗരത്വ ഭേദഗതി നിയമത്തിനെതിരായി തെരുവിലിറങ്ങുന്ന സിനിമാ പ്രവർത്തകർക്ക് ഭീഷണിയുമായി വന്ന യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യർക്ക് മറുപടിയുമായി സാഹിത്യകാരിയും അദ്ധ്യാപികയുമായ ദീപ നിശാന്ത്.
മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്ന സിനിമാക്കാർ, പ്രത്യേകിച്ച് നടിമാർ. അവരുടെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും, അല്ലാത്ത പക്ഷം നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നുമാണ് സന്ദീപ് വാര്യരുടെ ഭീഷണിപ്പെടുത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഭീഷണിയുയർത്തിയത്.
എന്നാൽ നികുതി വെട്ടിപ്പ് നടത്തുവാനാണ് താത്പര്യമെങ്കിൽ അതിനുള്ള വഴിയാണ് സന്ദീപ് വാര്യർ പങ്കുവച്ചതെന്നാണ് ദീപ നിശാന്ത് ഫേസ്ബുക്കിൽ കുറിക്കുന്നത്. നടൻമാർ അഭിപ്രായം പ്രകടിപ്പിച്ചാലും നടിമാർ അത്തരം പ്രവർത്തികൾ ചെയ്യരുത്. ആദായ നികുതിയോടും സ്ത്രീകളോടുമുള്ള നിലപാടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദീപ് വാര്യർ പങ്കുവച്ചതെന്നും ദീപ നിശാന്ത് ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അതായതുത്തമാ! നികുതിവെട്ടിപ്പ് നടത്താൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ നിർദ്ദിഷ്ടപ്പാർട്ടീല് ചേർന്നാ മതീന്നർത്ഥം!
'പൊളിറ്റിക്കലായി' ഒരു സ്റ്റേറ്റ്‌മെന്റും പാടില്ലാന്നർത്ഥം!
ഇനിയഥവാ നടന്മാരങ്ങനെ ചെയ്താത്തന്നെയും നടിമാർ ചെയ്യാൻ പാടില്ലാന്നർത്ഥം !
നിങ്ങക്ക് ബാലഗോകുലത്തിന്റെ ഘോഷയാത്രേല് ഭാരതാംബയായോ മറ്റോ പോയാപ്പോരേ? എന്തിനാണ് പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റ് നടത്തി ഞങ്ങളെ ദേഷ്യം പിടിപ്പിക്കണത്?
ഇൻകംടാക്സിനെയൊക്കെ ഒരു ശരാശരി സംഘി നോക്കിക്കാണണത് എങ്ങനെയാണെന്നറിയാൻ കൃത്യമായ ഉദാഹരണമാണ്! സ്ത്രീകളോടൊക്കെയുള്ള കൃത്യമായ നിലപാടാണ്!
കളിക്കരുത്! ഞങ്ങ ടാക്സടപ്പിക്കുവേൻ
'ടാക്സ് വിളിയെടാ!