പാറശാല: മലയോര മേഖലകളിൽ വാറ്റി എടുക്കുന്ന ചാരായവും തമിഴ്നാട് മേഖലകളിൽ നിന്നും കൊണ്ടുവരുന്ന കഞ്ചാവും അതിർത്തി തമിഴ്നാട് കേരള അതിർത്തി പ്രദേശങ്ങളിൽ വ്യാപകമാകുന്നു. ഉത്സവകാലം ലക്ഷ്യം വച്ച് പല സ്ഥലങ്ങളിലും രഹസ്യകച്ചവടം പൊടിപൊടിക്കുകയാണ്. ചാരായ വിൽപന വഴി വലിയ ലാഭമാണ് ക്രിസ്മസ് പുതുവത്സരദിനങ്ങൾ പ്രമാണിച്ച് ചില്ലറ വിൽപനക്കാർ ലക്ഷ്യമിടുന്നത്. ക്രിസ്മസ് പ്രമാണിച്ച് ഓഫറുകൾ വരെ ഇവർ നിരത്തുന്നുണ്ട്. അഞ്ച് കുപ്പി വാറ്റിന് അഡ്വാവാൻസ് നൽകുന്നവർക്ക് ഒരു കുപ്പി ചാരായം ഫ്രീയായ് നൽക്കുകയും ഉഭോക്താക്കളെ കൊണ്ടുവന്ന് സഹായിക്കുന്നവർക്ക് ചാരായവും കഞ്ചാവും വിലകുറച്ച് നൽക്കുന്നതുൾപ്പെടെയുള്ള ഓഫറുകളുമായണ് ലഹരി വില്പനസംഘങ്ങൾ നൽകുന്നത്. എള്ളുവിള, കൈതോട്ടുക്കോണം, വ്ലാങ്കുളം തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ചാരായം, കഞ്ചാവ് ചില്ലറ വിൽപനക്കാർ പ്രവർത്തിക്കുന്നതായാണ് അറിവ്. മലയോര മേഖലകളിലെ രഹസ്യ സ്ഥലങ്ങളിൽ നിന്നും കൊണ്ടുവരുന്ന കഞ്ചാവും, ചാരായവും ചില്ലറ വിൽപന കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതിനും പരിശോധനകൾ ഇല്ല എന്ന് ഉറപ്പ് വരുത്താൻ
ജംഗ്ഷനുകളിൽൽ എജന്റുമാരെയും നിയോഗിച്ചിട്ടുണ്ട്. വെള്ളറട, മാരായമുട്ടം, പാറശാല പൊലീസ് സ്റ്റേഷൻ പരിതിയിൽ പൊലീസുകാർ ഡ്യൂട്ടി മാറുന്ന സമയത്താണ് വ്യാപകമായി ലഹരി കടത്തുന്നത്.
കന്നുകാലി ഉത്പന്നങ്ങൾക്കിടയിൽ ഒളിപ്പിച്ചു വരെ മദ്യം കടത്തുന്നുണ്ട്.കൂടാതെ തമിഴ്നാട്ടിലെ കമ്പം, തേന്നി തുടങ്ങിയ മേഖലയിൽ നിന്നും ട്രെയിൽ മാർഗം കൊണ്ടുവരുന്ന കഞ്ചാവ് പാറശാല, ധനുവച്ചപുരം, കണ്ണൻകുഴി, തുടങ്ങിയ റയിൽവേ സ്റ്റേഷനുകളിലെത്തിച്ച് യുവാക്കളെ കൊണ്ട് ബൈക്ക് മാർഗം ലക്ഷ്യസ്ഥലങ്ങളിലെക്ക് എത്തിക്കുന്ന സംഘവും പ്രവർത്തിച്ചു വരുന്നതായും വിവരമുണ്ട്. ഇതിൽ തന്നെ നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് ലോബികൾക്ക് വൻതോതിൽ കഞ്ചാവ് കടത്തുനതിനും സംവിധാനമുണ്ട്. ചെറിയ അളവുകളിൽ കഞ്ചാവ് എത്തിക്കുമ്പോൾ പിടിക്കപ്പെട്ടാലും ജാമ്യം ലഭിക്കുമെന്നതും ഇക്കൂട്ടർക്ക് പ്രോത്സാഹനമാകുന്നുണ്ട്.