തി​രു​വ​ന​ന്ത​പു​രം: മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ 95​ാം ജ​ന്മ​വാർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ല​സ്ഥാ​ന​ത്ത് "സു​ഹാ​നി രാ​ത് "സം​ഗീ​ത സ​ന്ധ്യ ഒ​രു​ങ്ങു​ന്നു. 2019 ഡി​സം​ബർ 28 വൈ​കി​ട്ട് ആ​റി​ന് ടാ​ഗോർ തി​യേ​റ്റ​റി​ലാ​ണ് പ​രി​പാ​ടി. പ്ര​ശ​സ്ത ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​കൻ മും​ബ​യ് മു​ഹ​മ്മ​ദ് അ​സ്ലം ന​യി​ക്കു​ന്ന റാ​ഫി സം​ഗീ​ത പ​രി​പാ​ടി​യിൽ ഗാ​യി​ക ന​സ്രീൻ, മ്യൂ​സി​ക് റി​യാ​ലി​റ്റി ഷോ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ദേ​വി​ക ബാ​ല​സു​ബ്ര​ഹ്മ​ണ്യം എ​ന്നി​വ​രും അ​ണി​നി​ര​ക്കും. പ്ര​ശ​സ്ത ഫി​ലിം കൊ​റി​യോ​ഗ്രാ​ഫർ സു​നി​ത റാ​വു​വി​ന്റെ നേ​തൃ​ത്വ​ത്തിൽ ജാ​സ് പെ​ക്കേ​ഴ്സ് ടീം റ​ഫി ഗാ​ന​ങ്ങൾ​ക്ക് നൃ​ത്ത​രൂ​പം നൽ​കും. സു​നിൽ മാ​ത്യു ഐ ടു ഐ സം​വി​ധാ​യ​ക​നാ​യ സു​ഹാ​നി രാ​ത് സ്മൃ​തി​രാ​ഗ സ​ന്ധ്യ​യു​ടെ സാ​ക്ഷാ​ത്കാ​രം നിർ​ഹി​ക്കു​ന്ന​ത് ഐ ടു ഐ​യു​ടെ ഇ​വന്റ്സ് ഡി​വി​ഷ​നാ​ണ്. സൗ​ജ​ന്യ പാ​സു​കൾ​ക്ക് : 9746317744 , 8075398959.