മലയാള സിനിമാ ഗാനരംഗത്ത് പുത്തൻ തിരിച്ചുവരവാണ് ഗായിക സരിത റാമിന്റേത്. ഏതു പാട്ടും വഴങ്ങുന്ന സ്വരഭംഗിയുള്ള ഗായികയാണ് സരിത റാം. പത്താം വയസിൽ യേശുദാസിനൊപ്പം റെക്കോഡിംഗ്, തൊട്ടടുത്ത വർഷം എസ്.പി ബാലസുബ്രഹ്മണ്യയുമായി ഒരു ഡ്യുയറ്റ്,​ അങ്ങനെ നിരവധി അപൂർവ്വാനുഭങ്ങളാണ് സരിതയ്ക്കുള്ളത്. ഇപ്പൊഴിതാ ഗാനഗന്ധർവ്വൻ യേശുദാസിനൊപ്പം പാടാൻ അവസരം കിട്ടിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സരിത റാം. കൗമുദി ടി.വി താരപ്പകിട്ടിലൂടെയാണ് താരം മനസുതുറന്നത്.

saritha-ram

"ദാസേട്ടന്റെ കൂടെ പാടാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. സുശീലാമ്മ പറ‌ഞ്ഞിട്ടുണ്ട് അത് റെക്കോർഡ് ആണെന്ന്. ദാസ് സാറിന്റെ കൂടെ ഈയൊരു പ്രായത്തിലാരും ഡ്യുയറ്റ് പാടിയിട്ടില്ല. പത്താമത്തെ വയസിലായിരുന്നു. മധുമാസരാവുപോൽ... എന്നുതുടങ്ങുന്ന ഗാനമായിരുന്നു. ഒരു പക്ക യുഗ്മഗാനം. ദാസ് സാറിനൊരു സംശയം ഉണ്ടായിരുന്നു. പക്വതയുള്ള വോയിസ് ആണോയെന്ന്. കൊച്ചുകുട്ടിയാണ്. യുഗ്മഗാനം പാടുമ്പോൾ അതുമായിട്ട് മാച്ച് ചെയ്യണം. അന്ന് വോയിസ് മെച്ച്വേഡ് ആയിട്ടുള്ള ടോൺ ആയിരുന്നു എന്റേത്. തരംഗിണിയിലായിരുന്നു റെക്കോർഡിംഗ്. എന്റെ ലെെഫിലെ ഏറ്റവും വലിയ ഭാഗ്യമായിരുന്നു അത്"-സരിത പറയുന്നു.