പരീക്ഷാകേന്ദ്രം
31 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.കോം എസ്.ഡി.ഇ പരീക്ഷകൾക്ക് ഗവൺമെന്റ് സംസ്കൃത കോളേജ്, എസ്.ഡി.ഇ പാളയം, ഗവൺമെന്റ് ആർട്സ് കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ വി.ടി.എം.എൻ.എസ്.എസ് കോളേജ്, ധനുവച്ചപുരത്തും എസ്.എൻ കോളേജ്, ചെമ്പഴന്തി, സെന്റ്.സേവ്യേഴ്സ് കോളേജ്, തുമ്പ, എസ്.എൻ കോളേജ്, വർക്കല എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എം.ജി കോളേജ്, തിരുവനന്തപുരത്തും ഗവൺമെന്റ് കോളേജ് ഫോർ വിമൻ, വഴുതയ്ക്കാട്, ആൾസെയിന്റ്സ് കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എൻ.എസ്.എസ് കോളേജ് ഫോർ വിമൻ, നീറമൺകരയിലും ഗവൺമെന്റ് കോളേജ്, നെടുമങ്ങാട് അപേക്ഷിച്ചവർ ക്രിസ്റ്റ്യൻ കോളേജ്, കാട്ടാക്കടയിലും നാഷണൽ കോളേജ്, മണക്കാട് അപേക്ഷിച്ചവർ കെ.എൻ.എം ആർട്സ് ആൻഡ് സയൻസ് കോളേജ്, കാഞ്ഞിരംകുളത്തും കെ.യു.സി.ടി.ഇ കുമാരപുരം അപേക്ഷിച്ചവർ കെ.യു.സി.ടി.ഇ കാര്യവട്ടത്തും എസ്.എൻ കോളേജ് ഫോർ വിമൻ, കൊല്ലം അപേക്ഷിച്ചവർ എസ്.എൻ കോളേജ്, കൊല്ലത്തും എസ്.എൻ കോളേജ്, ചാത്തന്നൂർ അപേക്ഷിച്ചവർ എസ്.എൻ കോളേജ്, കൊല്ലം അപേക്ഷിച്ച രജിസ്റ്റർ നം.852172255 മുതൽ 852173419 വരെയും 866181270 മുതൽ 866181447 വരെയുമുളള 196 വിദ്യാർത്ഥികളും ബി.ജെ.എം കോളേജ്, ചവറ, രജിസ്റ്റർ നമ്പർ 852181212 മുതൽ 852181982 വരെയുളള 77 വിദ്യാർത്ഥികളും ഡി.ബി കോളേജ്, ശാസ്താംകോട്ടയിലും ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊല്ലം അപേക്ഷിച്ച രജിസ്റ്റർ നമ്പർ 816181015 മുതൽ 816181278 വരെയും 866171125 മുതൽ 866173146 വരെയുളള 102 വിദ്യാർത്ഥികൾ ശ്രീവിദ്യാധിരാജ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ്, കരുനാഗപ്പള്ളിയിലും എസ്.എൻ കോളേജ്, പുനലൂർ, സെന്റ്.ജോൺസ് കോളേജ്, അഞ്ചൽ, എൻ.എസ്.എസ് കോളേജ്, നിലമേൽ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊല്ലം, രജിസ്റ്റർ നമ്പർ 866181087 മുതൽ 866181430 വരെയും 852171288 മുതൽ 852173367 വരെയുളളവരും സെന്റ്.ഗ്രിഗോറിയസ് കോളേജ്, കൊട്ടാരക്കരയിലും എസ്.ഡി കോളേജ്, ആലപ്പുഴ, സെന്റ്.മൈക്കിൾസ് കോളേജ്, ചേർത്തല, എൻ.എസ്.എസ് കോളേജ്, ചേർത്തല എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ എസ്.എൻ കോളേജ്, ചേർത്തലയിലും പരീക്ഷ എഴുതണം.
31 ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.ബി.എ (വിദൂരവിദ്യാഭ്യാസം - 2018 അഡ്മിഷൻ) പരീക്ഷകൾക്ക് തിരുവനന്തപുരം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കാര്യവട്ടം വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിലും (എസ്.ഡി.ഇ) കൊല്ലം, ആലപ്പുഴ ജില്ലകൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം ടി.കെ.എം കോളേജിലും പരീക്ഷ എഴുതണം. ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റും തിരിച്ചറിയൽ രേഖയുമായി അതത് പരീക്ഷാകേന്ദ്രങ്ങളിൽ എത്തണം.
ടൈംടേബിൾ
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടം, ജനുവരി 3 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.ടെക് റെഗുലർ (2018 സ്കീം) ജനുവരി 2020, ജനുവരി 10 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബി.ടെക് റെഗുലർ (2013 സ്കീം - 2016 അഡ്മിഷൻ വിദ്യാർത്ഥികൾക്ക് മാത്രം) , പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
17, 18 തീയതികളിൽ നടത്തേണ്ടിയിരുന്ന രണ്ടാം സെമസ്റ്റർ എം.എസ് സി ബയോടെക്നോളജി പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 31, ജനുവരി 1 തീയതികളിൽ അതതു കേന്ദ്രങ്ങളിൽ നടത്തും.
പരീക്ഷാഫലം
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് നടത്തിയ (2013 അഡ്മിഷന് മുൻപ് - 2010, 2011 അഡ്മിഷൻ മേഴ്സിചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി) മൂന്നാം സെമസ്റ്റർ, നാലാം സെമസ്റ്റർ ബി.എസ്.സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (328), ബി.എസ് സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241) പ്രോഗ്രാമുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും ജനുവരി 4 വരെ ഓൺലൈനായി അപേക്ഷിക്കാം.
സെഷണൽ മാർക്ക് മെച്ചപ്പെടുത്താം
ബി.ആർക് സപ്ലിമെന്ററി പരീക്ഷകളിൽ 40 മാർക്കോ അതിലധികമോ ലഭിച്ച 2013 സ്കീമിലെ (2013 അഡ്മിഷൻ വിദ്യാർത്ഥികൾക്കു മാത്രം) സെഷണൽ മാർക്ക് ഇംപ്രൂവ് ചെയ്യുന്നതിനുളള വിജ്ഞാപനം വെബ്സൈറ്റിൽ.