bs-yeddyurappa

തിരുവനന്തപുരം: കേരളത്തിൽ ക്ഷേത്ര ദർശനത്തിനെതിരെ തനിക്കെതിരെ ഉണ്ടായ പ്രതിഷേധത്തിൽ വിമർശനവുമായി കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ഇത്തരം സംഭവങ്ങൾ കേരളത്തിന്റെ അന്തസ് കുറയ്ക്കാതിരിക്കട്ടെ. ചിലരുടെ മോശം പെരുമാറ്റത്തിന്റെ പേരിൽ എല്ലാവരെയും കുറ്റം പറയാനാവില്ലെന്നും യെദിയൂരപ്പ പറഞ്ഞു. കണ്ണൂർ പഴയങ്ങാടി മാടായി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെയാണ് യെദ്യൂരപ്പക്ക് നേരെ എസ്.എഫ്.ഐ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചത്.

യെദ്യൂരപ്പ സഞ്ചരിച്ച വാഹന വ്യൂഹം തടഞ്ഞ് നിർത്തിയാണ് കരിങ്കൊടി വീശിയത്. കാറിൽ യെദിയൂരപ്പയുടെ സീറ്റിന് തൊട്ടടുത്തെത്തി വരെ പ്രതിഷേധക്കാർ കരിങ്കൊടി വീശിയിരുന്നു. കഴിഞ്ഞ ദിവസം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയപ്പോഴും യെദ്യൂപ്പക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നു. കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയായിരുന്ന പ്രതിഷേധം. പിന്നാലെ പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

'സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായി കേരളത്തിലെ ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ തനിക്കെതിരെ അരങ്ങേറിയ പ്രതിഷേധം ആസൂത്രിതമാണ്. എന്നാൽ ഇതിന്റെ പേരില്‍ സംസ്ഥാനത്തെ മൊത്തത്തിൽ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഇത്തരം സംഭവങ്ങൾ കേരളത്തിന്റെ അന്തസ്സ് കുറയ്ക്കാതിരിക്കട്ടെ.'- യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.

ಕೇರಳದ ದೇಗುಲಕ್ಕೆ ತೆರಳಿದಾಗ ನಡೆದ ಘಟನೆ ಪಟ್ಟಭದ್ರ ಹಿತಾಸಕ್ತಿಗಳ ಸಂಚು. ಮೊದಲಿನಿಂದಲೂ ನಾನು ದೈವತ್ವದಲ್ಲಿ ಅಪಾರ ನಂಬಿಕೆ ಇಟ್ಟುಕೊಂಡವನು. ಇದು ನನ್ನ ವೈಯುಕ್ತಿಕ ಭೇಟಿ. ಕೆಲವರ ಕುಕೃತ್ಯಕ್ಕೆ ಎಲ್ಲ ಕೇರಳಿಗರನ್ನೂ ದೂಷಿಸುವುದು ತಪ್ಪು. ದೇವರ ನಾಡಿನಲ್ಲಾದ ಇಂತಹ ಘಟನೆ ಕೇರಳದ ಘನತೆಯನ್ನು ತಗ್ಗಿಸದಿರಲಿ.#kerala

— B.S. Yediyurappa (@BSYBJP) December 24, 2019