കൊച്ചി: വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങൾ മൊബൈൽ മുഖേന വാങ്ങുന്ന ഡെലിവറി ജെറ്ര് ആപ്പിന്റെ സേവനത്തിന് കൊച്ചിയിൽ നാളെ തുടക്കമാകും. പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ, മത്സ്യമാംസാദികൾ, അടുക്കള സാമഗ്രികൾ തുടങ്ങിയവ ഈ ആപ്പ് വഴി വാങ്ങാം. നാളെ വൈകിട്ട് അഞ്ചിന് കളമശേരിയിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ ഷോപ്പിംഗ് ആപ്പ് ഉദ്ഘാടനം ചെയ്യും.
നഗരത്തിന്റെ 12 കിലോമീറ്രർ ചുറ്റളവിൽ താമസിക്കുന്നവർക്ക് ആപ്പ് പ്രയോജനപ്പെടുത്താം. കളമശേരിയിലും പാലാരിവട്ടത്തുമുള്ള സ്വന്തം ഗോഡൗണുകളിൽ നിന്നാണ് ഉത്പന്നങ്ങൾ ലഭ്യമാക്കുക. സീസണൽ ഓഫറുകളും ഡിസ്കൗണ്ടുകളും ആപ്പ് നൽകുമെന്ന് സി.ഇ.ഒ അപർണ പ്രകാശ് പറഞ്ഞു.