ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. എൻ.ആർ.സിയും എൻ.പി.ആറും തമ്മിൽ ബന്ധമില്ല, എൻ.ആർ.സിയിൽ പാർലമെന്റിലോ മന്ത്രിസഭയിലോ ചർച്ചനടത്തയിട്ടില്ല. ഇക്കാര്യത്തിൽ പ്രധാനമന്ത്രി പറഞ്ഞതാണ് ശരിയെന്നും അമിത് ഷാ പറഞ്ഞു.
രാജ്യം മുഴുവൻ എൻ.ആർ.സി നടപ്പിലാക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല. എൻ.പി.ആർ വിവരങ്ങൾ ശേഖരിക്കുന്നത് എൻ.ആർസിക്ക് വേണ്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ ഭേദഗതി നിയമത്തിന് പൗരത്വം ഇല്ലാതാക്കാനാവില്ല. പ്രതിപക്ഷം എൻ.പി.ആറിനെതിരെ ഭയം സൃഷ്ടിക്കുകയാണ്. കേരളവും ബംഗാളും രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും അമിത് ഷാ പറഞ്ഞു.