kohli

ദുബായ്: ടെസ്റ്രിൽ ടീമുകളിൽ ഇന്ത്യയും ബാറ്ര്‌സ്മാൻമാരിൽ നായകൻ വിരാട് കൊഹ്‌ലിയും ഒന്നാം സ്ഥാനത്ത് തുടരുന്നു. ഈ വർഷത്തെ അവസാന ടെസ്റ്ര് റാങ്കിംഗാണിത്. കഴിഞ്ഞ ദിവസം ഏകദിനത്തിലും ബാറ്റിംഗിൽ കൊഹ്‌ലി ഒന്നാം സ്ഥാനം നിലനിറുത്തി. ടെസ്റ്റിൽ 928 പോയിന്റ് നേടിയാണ് കൊഹ്‌ലി ഒന്നാമനായി തുടരുന്നത്. 911 പോയിന്റുള്ള ആസ്‌ട്രേലിയയുടെ സ്റ്രീവൻ സ്‌മിത്താണ് രണ്ടാം സ്ഥാനത്ത്. ന്യൂസിലൻഡ് നായകൻ കേൻ വില്യംസൺ (864) പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ ചേതേശ്വർ പുജാരയാണ് 791 പോയിന്റുമായി നാലാം സ്ഥാനത്ത്.

അതേസമയം ടെസ്റ്രിലെ ഇന്ത്യൻ ഉപനായകൻ അജിങ്ക്യ രഹാനെ ഒരു സ്ഥാനം താഴോട്ടിറങ്ങി ഏഴാം സ്ഥാനത്തായി. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത പാകിസ്ഥാന്റെ ബാബർ അസമാണ് ആറാം സ്ഥാനത്ത്. മൂന്ന് സ്ഥാനങ്ങൾ മുകളിലോട്ട് കയറിയാണ് അസം ആറാമതെത്തിയത്. ഓസീസിന്റെ ലബുഷ്ചാംഗെയാണ് അഞ്ചാം സ്ഥാനത്ത്.

ബൗളർമാരിൽ ആസ്ട്രേലിയയുടെ പാറ്റ് കമ്മിൻസാണ് ഒന്നാം സ്ഥാനത്ത്. ആറാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ ബൗളർമാരിൽ മുന്നിലുള്ളത്.

ആൾറൗണ്ടർമാരിൽ വിൻഡീസിന്റെ ജാസൺ ഹോൾഡറാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ രവീന്ദ്ര ജഡേജയാണ് രണ്ടാം സ്ഥാനത്ത്. അശ്വൻ ആറാം സ്ഥാനത്തുണ്ട്.

ടീമുകളിൽ 120 പോയിന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ന്യൂസിലൻഡ് (112), ദക്ഷിണാഫ്രിക്ക (102) എന്നീ ടീമുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ഏകദിനത്തിലും ടെസ്റ്റിലും വർഷാവസാനം ഒന്നാം സ്ഥാനം നിലനിറുത്താൻ കൊഹ്‌ലിക്ക് കഴിഞ്ഞു.

ഈ വർഷം കളിച്ച മൂന്ന് ടെസ്റ്റ് പരമ്പരകളിലും സമ്പൂർണ വിജയം നേടാൻ ഇന്ത്യൻ ടീമിനായി

വെസ്റ്റിൻഡീസ് (2-0), ദക്ഷിണാഫ്രിക്ക (3-0), ബംഗ്ലാദേശ് (2-0) എന്നിങ്ങനെയാണ് ഈ വർഷം ഇന്ത്യയുടെ ടെസ്റ്ര് പരമ്പര വിജയങ്ങൾ.

കഴിഞ്ഞ ജനുവരിയിൽ ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യ ജയം നേടിയിരുന്നു.

ലോക ടെസ്റ്ര് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്.

ടെസ്റ്രിൽ ഈ വർഷം കൊഹ്‌ലി 11 ഇന്നിംഗ്സുകളിൽ നിന്നായി 67.6 ശരാശരിയിൽ 608 റൺസാണ് കൊഹ്‌ലി നേടിയത്. 2 വീതം സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും കൊഹ്‌ലി നേടി