kayaloram

കൊച്ചി : തീരദേശ പരിപാലന നിയമം ലംഘിച്ചതിന് സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട മരട് നഗരസഭയിലെ ഫ്ളാറ്റുകൾ ജനുവരി 11, 12 തിയതികളിൽ സ്‌ഫോടനത്തിലൂടെ വീഴ‌്‌ത്തും. ദിവസവും രണ്ടു വീതം ഫ്ളാറ്റുകൾ തകർക്കുന്നതിന് സബ് കളക്ടർ ഉത്തരവായി..

ജനുവരി 11

• കുണ്ടന്നൂർ ഹോളി ഫെയ്‌ത്ത് -രാവിലെ 11

• നെട്ടൂർ ആൽഫ സറൈൻ ഇരട്ട ടവറുകൾ -രാവിലെ 11.30

ജനുവരി 12

• നെട്ടൂർ ജെയിൻ കോറൽ കോവ് -രാവിലെ 11 ന്

• കുണ്ടന്നൂർ ഗോൾഡൻ കായലോരം -ഉച്ചയ്ക്ക് 2ന്

ഫ്ളാറ്റുകൾ തകർക്കുന്നതിന് നാലു മണിക്കൂറോളം പരിസരവാസികളെ മാറ്റിത്താമസിപ്പിക്കും. ഇതിനായി സമീപവാസികളുമായി അധികൃതർ ധാരണയിലെത്തിയിട്ടുണ്ട്. പരിസരവാസികൾക്കുൾപ്പെടെ 95 കോടിയുടെ ഇൻഷ്വറൻസും ഏർപ്പെടുത്തി.

നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്ളാറ്റുകൾ തകർക്കാൻ ഒരുങ്ങൾ ആരംഭിച്ചു. സ്‌ഫോടകവസ്തുക്കൾ നിറയ്ക്കുന്നതിന് തൂണുകളിൽ ദ്വാരങ്ങൾ ഇട്ടുതുടങ്ങി. ജനുവരി ആദ്യവാരം സ്‌ഫോടകവസ്തുക്കൾ നിറയ്ക്കാൻ ആരംഭിക്കും.

നാഗ്പ്പൂരിൽ നിന്ന് പ്രത്യേക സുരക്ഷയിൽ കൊണ്ടുവരുന്ന സ്‌ഫോടകവസ്തുക്കൾ അങ്കമാലിയിൽ സംഭരിക്കും. പെട്രോളിയം ആൻഡ് എക്‌സ്‌പ്ളോസീവ്സ് ഓർഗനൈസേഷൻ (പെസോ) അധികൃതർ പരിശോധിച്ചശേഷമാകും സ്‌ഫോടവസ്തുക്കൾ ഫ്ളാറ്റുകളിൽ എത്തിക്കുക. 1600 കിലോ സ്‌ഫോടകവസ്തുക്കൾ ആവശ്യമായി വരുമെന്നാണ് കണക്ക്. പെസോയുടെ ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഡോ. ആർ. വേണുഗോപാലിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തും.