
ഹൃദയമില്ലാത്തവളെന്ന് മുൻ കോച്ച്
തെറ്രിദ്ധാരണയെന്ന് സിന്ധുവിന്റെ പിതാവ്
ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റൺ സെൻസേഷൻ പി.വി.സിന്ധുവിനെതിരെ കടുത്ത ഭാഷയിൽ മുൻ കോച്ച് കിം ജി ഹ്യൂനിന്റെ രോഷ പ്രകടനം. സിന്ധുവിനെ ലോകചാമ്പ്യനാക്കുന്നതിൽ കൊറിയൻ കോച്ച് കിം ജി ഹ്യുന്നിന്റെ പങ്ക് വളരെ വലുതായിരുന്നു. എന്നാൽ കൊറിയയിലെ ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിന്ധുവിനെ ഹൃദയമില്ലാത്തവളെന്നാണ് കിം വിശേഷിപ്പിച്ചത്. എന്നാൽ തെറ്റിദ്ധാരണമൂലമാണ് കിം ഇങ്ങനെയൊരു പരാമർശം നടത്തിയതെന്ന് ഇതിനെക്കുറിച്ച് സിന്ധുവിന്റെ പിതാവ് പി.വി. രമണ പ്രതികരിച്ചു. കഴിഞ്ഞ മാർച്ചിൽ സിന്ധുവിന്റെ പരിശീലകയായി ചുമതലയേറ്ര കിം ആഗസ്റ്റിൽ കരാർ അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തു.
ഞാൻ സുഖമില്ലാതെ ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴും സിന്ധുവിന് അറിയേണ്ടിയിരുന്നത് എപ്പോൾ പരിശീലിപ്പിക്കാൻ തിരിച്ചെത്തുമെന്നായിരുന്നു. ഇത് ഹൃദയശൂന്യമായ നടപടിയായാണ് തോന്നിയത്.
കിം
കിം ആശുപത്രിയിലായ വിവരം ആരും അറിയിച്ചില്ല. അവർ പരിശീലനത്തിന് വരാതായപ്പോഴാണ് വിളിച്ചത്. സീരിയസ് ആണെന്ന് അറിയില്ലായിരുന്നു. ലോകചാമ്പ്യൻഷിപ്പ് വിജയത്തിന്റെ ക്രെഡിറ്റ് സിന്ധു കിമ്മിന് നൽകിയ കാര്യം അവർ മറന്നു.
പി.വി രമണ