amit-shah

ന്യൂഡൽഹി: ദേശീയ ജനസംഖ്യാ രജിസ്‌റ്ററും (എൻ.പി.ആർ) ,ദേശീയ പൗരത്വ രജിസ്റ്ററും (എൻ.ആർ.സി )തമ്മിൽ ബന്ധമില്ലെന്നും, ജനസംഖ്യാ രജിസ്‌റ്റർ പരിഷ്‌കരണ നടപടികളിൽ നിന്ന് വിട്ടു നിൽക്കാനുള്ള തീരുമാനം കേരളവും പശ്‌ചിമ ബംഗാളും പുന:പരിശോധിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

.എൻ.പി.ആർ വഴി ലഭിക്കുന്ന വിവരങ്ങൾ എൻ.ആർ.സിക്കായി ഉപയോഗിക്കില്ല. രണ്ടും രണ്ട് നടപടിക്രമങ്ങളാണ്. കേരളത്തിലെയും ബംഗാളിലെയും പാവപ്പെട്ടവർക്കുള്ള ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള അടിസ്ഥാനം എൻ.പി. ആർ ആയതിനാൽ കടുത്ത നടപടികൾ പാടില്ല. ദേശീയ പൗരത്വ ഭേദഗതിയുടെ വിശദാംശങ്ങൾ മനസിലായതോടെ പ്രതിഷേധം അടങ്ങുന്നത് കണ്ട് പ്രതിപക്ഷം ദേശീയ ജനസംഖ്യാ രജിസ്‌റ്ററിന്റെ പേരിൽ ഭീതി പടർത്തുകയാണ്. രാഷ്ട്രീയത്തിന്റെ പേരിൽ പാവപ്പെട്ടവർക്ക് ക്ഷേമ പദ്ധതികൾ നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

:ജനസംഖ്യാ രജിസ്റ്റർ:

ആശങ്ക വേണ്ടെന്ന് ഷാ

 ഇത് പൗരത്വത്തെ ബാധിക്കില്ല

 പേരു ചേർക്കാൻ വോട്ടർ ഐഡി നമ്പറും മതിയാകും

 പേരില്ലാത്തവർക്കും ഇന്ത്യൻ പൗരത്വം ലഭിക്കും. പൗരത്വത്തിന് ഭീഷണിയില്ല

 പരിഷ്‌കരണം 2010ൽ യു.പി.എ സർക്കാർ നടത്തിയതിന്റെ തുടർച്ച

 ഭരണഘടനാപരമായ നടപടി മാത്രം,

 ശേഖരിക്കുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യില്ല

 വിവരങ്ങൾ ക്ഷേമപദ്ധതികളുടെ നടത്തിപ്പിന് വേണ്ടി. പൗരത്വം നിശ്‌ചയിക്കാനല്ല.