sanju

രഞ്ജി ട്രോഫിയിൽ കേരള- ഗുജറാത്ത് മത്സരം ഇന്നു മുതൽ

ഏകദിനത്തിലെ ഒന്നാം നമ്പർ ബൗളർ ജസ്പ്രീത് ബുംര ഗുജറാത്തിനായി കളിച്ചേക്കും

സൂറത്ത്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഇന്ന് കരുത്തരായ ഗുജറാത്തിനെ നേരിടും. ഗുജറാത്തിലെ സൂറത്തിലാണ് മത്സരം. തിരുവനന്തപുരത്ത് നടന്ന ആദ്യ രണ്ട് മത്സരങ്ങളിൽ ഒരു സമനിലയും ഒരു തോൽവിയുമായാണ് കേരളം മൂന്നാം മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഡൽഹിക്കെതിരെ ഒന്നാം ഇന്നിങ്സിൽ ലീഡ് നേടിയെങ്കിലും മത്സരം സമനില ആവുകയായിരുന്നു.രണ്ടാം മത്സരത്തിൽ ബംഗാളിനോട് തോൽക്കുകയും ചെയ്തു. നിലവിൽ എലൈറ്റ് എബി ഗ്രൂപ്പിൽ പതിനൊന്നാം സ്ഥാനത്താണ് കേരളം. ഗുജറാത്ത് ശക്തരാണെങ്കിലും കഴിഞ്ഞ മത്സരത്തിലെ തോൽവിയിൽ നിന്ന് തിരിച്ചുവരാനാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.

ഗുജറാത്തെന്ന ഗോലിയാത്ത്

ബുംരയുൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ ഉൾപ്പെട്ട ഗുജറാത്ത് ടീം കടുത്ത വെല്ലുവിളിയാണ് കേരളത്തിനെതിരെ ഉയർത്തുന്നത്. പരിക്കിൽ നിന്നു മോചിതനായ ബുംര ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിൽ കളിക്കുന്നതിനു മുൻപു ശാരീരികക്ഷമത തെളിയിക്കുന്നതിനായി ഗുജറാത്തിനായി കേരളത്തിനെതിരെ ഇറങ്ങുമെന്നാണ് വിവരം.ബുംരയ്ക്ക് പുറമെ പാർഥിവ് പട്ടേൽ, അക്സർ പട്ടേൽ, പിയൂഷ് ചൗള എന്നീ വമ്പൻമാരും ആഭ്യന്തര ക്രിക്കറ്റിലെ തുറുപ്പ് ചീട്ടുകളായ പ്രീയങ്ക് പഞ്ചൽ,ധ്രുവ് റാവൽ എന്നിവരും അണിനിരക്കുന്നതാണ് ഗുജറാത്ത് ടീം.

കേരള ടീം: സച്ചിൻ ബേബി (ക്യാപ്‌ടൻ),എസ് മിഥുൻ, സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ, ജലജ് സക്‌സേന, ബേസിൽ തമ്പി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രൻ, ആസിഫ് കെഎം, എംഡി നിധീഷ്, രാഹുൽ പി, അസറുദ്ദീൻ, സിജോമോൻ ജോസഫ്, സൽമാൻ നിസാർ, സന്ദീപ് എസ് വാര്യർ, മോനിഷ്.
ഗുജറാത്ത് ടീം: പ്രിയങ്ക് പഞ്ചൽ (ക്യാപ്‌ടൻ), റുജുൽ ഭട്ട്, സമിത് ഗൊഹൽ, ക്ഷിടിജ് പട്ടേൽ, ഭാർഗവ് മെറായി, കത്തൻ പട്ടേൽ, ഉര്വിൽ പട്ടേൽ, ദ്രൂവ് റാവൽ, ചിന്തൻ ഗാജ, പിയൂഷ് ചൗള, മൻപ്രിത് ജനെജ, റൂഷ് കലാരിയ, അറ്സാൻ നഗ്വസ്വല്ല, അക്സർ പട്ടേൽ, തേജസ് പട്ടേൽ.