അലിഗഡ്: ദേശീയ പൗരത്വ നിയമത്തിനെതിരെ അധിക്ഷേപിച്ച് സംസാരിച്ച് കേന്ദ്ര- സംസ്ഥാന നേതാക്കൾക്കെതിരെ കോടതിയിൽ പരാതി. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.ഐ.എം.ഐ.എം നേതാവ് അസദ്ദുദ്ദീന്‍ ഒവൈസി, മാദ്ധ്യമപ്രവർത്തകൻ രവീഷ് കുമാർ എന്നിവർക്കെതിരെയാണ് അഭിഭാഷകനായ പ്രദീപ് ഗുപ്ത കോടതിയിൽ പരാതി നൽകിയത്.
നേരത്തെ പൗരത്വ നിയമത്തിനെതിരെ പ്രകടനം നടത്തിയതിന് നേതാക്കൾക്കെതിരെ കേസെടുത്തിരുന്നു. പി. ചിദംബരം, വൈകോ, ടി.എൻ.സി.സി അദ്ധ്യക്ഷൻ കെ.എസ് അളഗിരി, സി.പി.ഐ.എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണൻ, ഡി.കെ നേതാവ് കെ. വീരമണി, സി.പി.ഐ. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി ആർ. മുതരശൻ, വി.സി.കെ നേതാവ് തോൾ തിരുമാവളവൻ എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രകടനത്തിൽ 15,000 പേർ പങ്കെടുത്തെന്നും പൊലീസ് വ്യക്തമാക്കി.