കാൺപൂർ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ ആക്രമണം നടത്തിയെന്നാരോപിച്ച് 21,500 പേർക്കെതിരെ കേസെടുത്ത് ഉത്തർ പ്രദേശ് പൊലീസ്. കാൺപൂരിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ 15 എഫ്.ഐ.ആറുകളിലായാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. 15 എഫ്.ഐ.ആറുകളിലായി 21,500 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധ പ്രകടനത്തിനിടെ വെടിവെപ്പ് നടത്തിയെന്ന് ഉത്തർ പ്രദേശ് പൊലീസ് സമ്മതിച്ചിരുന്നു.
ബിജ്നോറിൽ മുമ്മദ് സുലൈമാൻ എന്നയാൾ മരിച്ചത് കോൺസ്റ്റബിൾ മൊഹിത് കുമാറിന്റെ വെടിയേറ്റാണ്. മൊഹിത് കുമാർ വെടിയേറ്റ് ചികിത്സയിലാണെന്നും പൊലീസ് പറയുന്നു. പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ ഉത്തർപ്രദേശിൽ 15 പേരാണ് മരിച്ചത്. ഇതിൽ ഭൂരിഭാഗവും മരിച്ചത് വെടിയേറ്റായിരുന്നു. ഇതുവരെ 13 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇതില്‍ 12 പേരെ ബേക്കണ്‍ഗഞ്ച് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒരാൾ ബിൽഹൗറിൽ കസ്റ്റഡിയിലാണ്. കാൺപൂർ സീനിയര്‍ പൊലീസ് സൂപ്രണ്ട് ആനന്ദ് ഡിയോ പറയുന്നു. എഫ്.ഐ.ആർപ്രകാരം കേസെടുത്ത ഭൂരിഭാഗം പേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബാബുപുർവ പൊലീസ് 5000 പേർക്കെതിരെയും യതീംഗഞ്ചിൽ 4000 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.