റാഞ്ചി: ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ.എം.എം മുന്നണിക്ക് ലഭിച്ച വലിയ വിജയത്തെ തുടർന്ന് സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഹേമന്ത് സോറൻ ഗവർണർ ദ്രൗപദി മർമ്മുവിനെ കണ്ടു. സോറൻ മുഖ്യമന്ത്രിയായി 29ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.ജെ.എം.എം, സഖ്യകക്ഷികളായ കോൺഗ്രസ്, ആർ.ജെ.ഡി പാർട്ടി നേതാക്കളും സോറനെ അനുഗമിച്ചു. കൂടാതെ,ഇന്നലെ ചേർന്ന ജെ.എം.എം നിയമസഭാ കക്ഷി യോഗത്തിൽ പാർലമെന്ററി പാർട്ടി നേതാവായി ഹേമന്ത് സോറനെ തിരഞ്ഞെടുത്തു.
അതിനിടെ ജെ.എം.എം-കോൺഗ്രസ്-ആർ.ജെ.ഡി സഖ്യത്തിന് ജെവിഎം(പി) പിന്തുണ പ്രഖ്യാപിച്ചു. ഹേമന്ത് സോറൻ ജെ.വി.എം(പി) നേതാവ് ബാബുലാൽ മരണ്ടിയുമായി തന്റെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് പാർട്ടി പിന്തുണ അറിയിച്ചത്. തിരഞ്ഞെടുപ്പിൽ മൂന്നിടത്ത് ജെ.വി.എം(പി) ജയിച്ചിരുന്നു