ക്രിക്കറ്റ് പ്രകടനങ്ങളുലൂടെ ആരാധകരെ കയ്യിലെടുക്കുന്നത് അച്ഛൻ ധോണിയാണെങ്കിൽ പാട്ട് പാടി കയ്യിലെടുക്കുന്നത് മകൾ സിവയാണെന്ന് തെളിയിച്ചിരിക്കുകയാണിപ്പോൾ. ഇന്ത്യയിൽ തന്നെ സംസാരിക്കാൻ ഏറ്റവും ബുദ്ധിമുട്ടുന്ന ഭാഷയാണ് മലയാളം. എന്നാൽ സിവ ധോണി മനോഹരമായാണ് മലയാളം പാട്ടുകൾ പാടുന്നത്. അതിന്റെ വീഡിയോ അണ് സോഷ്യൽ മീഡിയയിൽ വെൈറലാകുന്നത്.
സോഷ്യൽ മീഡിയിൽ വൈറലായ താരാട്ട് പാട്ടിന് ശേഷം വീണ്ടും പുതിയ പാട്ടുമായണ് കൊച്ചുമുടുക്കി രംഗത്തെത്തിയിരിക്കുന്നത്. കണ്ടു ഞാൻ കണ്ണനെ, കായാംപൂ വർണനെ..’ എന്ന ഗാനമാണ് ഇത്തവണ സിവ പാടിയിരിക്കുന്നത്. മുൻപും കണ്ണന്റെ ഗാനമാണ് സിവ പാടിയത്. മലയാളികുട്ടികളേക്കാൾ വ്യക്തമായി പാടുന്ന സിവയുടെ പാട്ടുകൾ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.