സെൻട്രൽ റെയിൽവേയിലും സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിലുമായി സ്പോർട്സ് ക്വാട്ടയിലെ 47 ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രായം 18‐25. സെൻട്രൽ റെയിൽവേയിൽ ബാസ്കറ്റ്ബോൾ(വനിത), ബോക്സിങ്(പുരുഷൻ), ക്രിക്കറ്റ്(പുരുഷൻ), ക്രിക്കറ്റ്(വനിത), ഹോക്കി(വിമൺ) എന്നീ ഇനങ്ങളിൽ ഓരോ ഒഴിവ്. യോഗ്യത ബിരുദം.
റെസ്ലിങ് ജിആർ( പുരുഷൻ) രണ്ട്, അക്വാറ്റിക്സ്(വാട്ടർ പോളോ), ബാസ്കറ്റ്ബോൾ(പുരുഷ), ബാസ്കറ്റ്ബോൾ(വനിത), ബോക്സിങ്(പുരുഷ), ക്രിക്കറ്റ് (പുരുഷ), ക്രിക്കറ്റ്(വനിത), ഹോക്കി(പുരുഷ), ഹോക്കി(വനിത), കബഡി(പുരുഷ), കബഡി(വനിത), വോളിബോൾ(വനിത), വെയിറ്റ് ലിഫ്റ്റിങ്( പുരുഷ), വെയിറ്റ് ലിഫ്റ്റിങ്(വനിത), റെസ്ലിങ്‐എഫ്എസ്(പുരുഷ) എന്നിവയിൽ ഓരോ ഒഴിവ്. അപേക്ഷിക്കാനുളള അവസാന തീയതി ഡിസംബർ 31. വിശദവിവരം www.rrccr.com
ഈസ്റ്റ് കോസ്റ്റ് റെയിൽവേ
ഈസ്റ്റ് കോസ്റ്റ് റെയിൽവേയിലും, നോർത്ത് സെൻട്രൽ റെയിൽവേയിലും അപ്രന്റിസ് അവസരം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഉടൻ അപേക്ഷിക്കാം .
ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ ഹെഡ് ക്വാർട്ടറിലും വിവിധ ഡിവിഷനുകളിലും, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഫിറ്റർ, ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ, മെഷിനിസ്റ്റ്, മെക്കാനിക്ക് (എംവി), കാർപെന്റർ, ഇലക്ട്രീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്ക്, വയർമാൻ, പെയിന്റർ, വെൽഡർ (ജി ആൻഡ് ഇ), ടർണർ, ഡ്രാഫ്റ്റ്സ്സ്മാൻ മെക്കാനിക്ക്, ഡ്രാഫ്റ്റ് സ്മാൻ (സിവിൽ), റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്ക്, ഇലക്ട്രോണിക്സ് മെക്കാനിക്ക്, പ്ലംബർ, മേസൺ ട്രേഡുകളിലാണ് അവസരം.ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. ഉദ്യോഗാർഥികൾ ഒരു യൂണിറ്റിലേക്ക് മാത്രം അപേക്ഷ നൽകിയാൽ മതി. യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. ഡോക്യുമെന്റ് വെരിഫിക്കേഷനും ഉണ്ടാകും. 1216 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :rrcbbs.org.in/അവസാന തീയതി : ജനുവരി 6
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ
ഗ്രൂപ്പ് സി തസ്തികകളിലാണ് അവസരം. ബാഡ്മിന്റൺ(പുരുഷ), ബാഡ്മിന്റൺ(വനിത) രണ്ട് വീതം അത്ലറ്റിക്സ് (പുരുഷ) അത്ലറ്റിക്സ് (വനിത), ബാസ്കറ്റ്ബോൾ (പുരുഷ), ബാസ്കറ്റ്ബോൾ (വനിത), ബോക്സിങ് (പുരുഷ), ബോക്സിങ് (വനിത), ക്രിക്കറ്റ് (പുരുഷ) ഹാൻഡ്ബോൾ (വനിത), ഹോക്കി (പുരുഷ), കബഡി(പുരുഷ), ഖൊ‐ഖൊ(പുരുഷ), വോളിബോൾ( പുരുഷ) ഓരോ ഒഴിവ്. അവസാന തീയതി ജനുവരി 13. വിശദവിവരം www.secr.indianrailways.gov.in
നോർത്ത് സെൻട്രൽ റെയിൽവേയിൽ
ഫിറ്റർ, ഇലക്ട്രീഷ്യൻ, വെൽഡർ, മെഷിനിസ്റ്റ്, കാർപെന്റർ, പെയിന്റർ, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക്സ് സിസ്റ്റം മെയിന്റനൻസ്, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ),സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്), വയർമാൻ, മെക്കാനിക്ക് കം ഓപ്പറേറ്റർ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ സിസ്റ്റം, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ ട്രേഡുകളിലാണ് അവസരം. 296 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :www.ncr.indianrailways.gov.in/അവസാന തീയതി : ജനുവരി 10
ഡൽഹി മെട്രോയിൽ 1493 ഒഴിവ്
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനിൽ എക്സിക്യുട്ടീവ്, നോൺ എക്സിക്യുട്ടീവ് തസ്തികകളിലായി 1493 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്സിക്യുട്ടീവ് (സ്ഥിര നിയമനം)60, നോൺ എക്സിക്യുട്ടീവ് (സ്ഥിര നിയമനം)929, എക്സിക്യുട്ടീവ് (കരാർ നിയമനം) 106, നോൺ എക്സിക്യുട്ടീവ് (കരാർ നിയമനം)398 എന്നിങ്ങനെയാണ് ഒഴിവുകൾ. ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് .എക്സിക്യുട്ടീവ് (സ്ഥിര നിയമനം)അസിസ്റ്റന്റ് മാനേജർ: ഇലക്ട്രിക്കൽ16, എസ്. ആൻഡ് ടി.9, സിവിൽ12, ഓപ്പറേഷൻസ് 9, ആർക്കിടെക്ട് 3, ട്രാഫിക്1, സ്റ്റോഴ്സ്4, ഫിനാൻസ്3, ലീഗൽ3 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലേയും ഒഴിവുകൾ.യോഗ്യത : ഇലക്ട്രിക്കൽ, എസ്. ആൻഡ് ടി., സിവിൽ, ആർക്കിടെക്ട്, ട്രാഫിക്, സ്റ്റോഴ്സ്, വിഭാഗങ്ങളിലേക്ക് കുറഞ്ഞത് 60 ശതമാനം മാർക്കോടെ/ തത്തുല്യഗ്രേഡോടെ ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ബി.ഇ./ബി.ടെക്./എൽ.എൽ.ബി.യും ഫിനാൻസ് വിഭാഗത്തിലേക്ക് സി.എ./ഐ.സി.ഡബ്ല്യു.എ.യും രണ്ടു വർഷത്തെ പരിചയവും വേണം. എസ്.എ.പി./ഇ.ആർ.പി. പരിജ്ഞാനമുള്ളവർക്ക് മുൻഗണന ലഭിക്കും. ശമ്പളം: 50,000-1,60,000 രൂപ.
നോൺ എക്സിക്യുട്ടീവ്(സ്ഥിര നിയമനം)ജൂനിയർ എൻജിനീയർ: ഇലക്ട്രിക്കൽ26, ഇലക്ട്രോണിക്സ്66, സിവിൽ59, എൻവയോൺമെന്റ്സ്8, സ്റ്റോഴ്സ്5 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ത്രിവത്സര എൻജിനിയറിംഗ് ഡിപ്ലോമ. ശമ്പളം 370001,15000 രൂപ.ഫയർ ഇൻസ്പെക്ടർ7: യോഗ്യത ത്രിവത്സര ബി.എസ്സി.അസിസ്റ്റന്റ് പ്രോഗ്രാമർ23: 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബി.സി.എ./ ബി.എസ്സി., ത്രിവത്സര ഡിപ്ലോമ/എ. ലവൽ ഡിപ്ലോമ. ശമ്പളം 370001,15000 രൂപ.ലീഗൽ അസിസ്റ്റന്റ്5: 50 ശതമാനം മാർക്കോടെ നേടിയ എൽ.എൽ.ബി. ശമ്പളം 370001,15000 രൂപ.കസ്റ്റമർ റിലേഷൻസ് അസിസ്റ്റന്റ്386: യോഗ്യത എതെങ്കിലും വിഷയത്തിൽ മൂന്ന്/നാല് വർഷത്തെ ബിരുദം, കുറഞ്ഞത് ആറ് ആഴ്ച ദൈർഘ്യമുള്ള കംപ്യൂട്ടർ അംപ്ലിക്കേഷൻ കോഴ്സ് സർട്ടിഫിക്കറ്റ്. ശമ്പളം 37000-1,15000 രൂപ.അക്കൗണ്ട്സ് അസിസ്റ്റന്റ്48: യോഗ്യതബി.കോമും രണ്ടു വർഷത്തെ പ്രവർത്തനപരിചയവും.സ്റ്റോഴ്സ് അസിസ്റ്റന്റ് 8: യോഗ്യതമെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/സിവിൽ/തത്തുല്യ ട്രേഡിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ/ഫിസിക്സും മാത്സും കെമിസ്ട്രിയും ഉൾപ്പെട്ട ബി.എസ്സി., രണ്ടു വർഷത്തെ പരിചയം. ശമ്പളം 37000-1,15000 രൂപ.അസിസ്റ്റന്റ്സ്/സി.സി.4: യോഗ്യതജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ/സമാന വിഷയത്തിൽ ബിരുദം/പി.ജി.ഡിപ്ലോമ. ശമ്പളം 37000-1,15000 രൂപ.ഓഫീസ് അസിസ്റ്റന്റ്8: ബി.എ./ബി.എസ്സി./ബി.കോം., രണ്ടു വർഷത്തെ പരിചയം. ശമ്പളം 37000-1,15000 രൂപ. സ്റ്റെനോഗ്രാഫർ9: യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഓഫീസ് മാനേജ്മെന്റ് ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ്/തത്തുല്യ വിഷയത്തിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്. ഷോട്ട് ഹാൻഡിലും ഇംഗ്ലീഷ് ടൈപ്പിങ്ങിലും സ്പീഡ് ഉണ്ടായിരിക്കണം. ശമ്പളം 37000-1,15000 രൂപ.മെയിന്റെയിനർ (ഇലക്ട്രിഷ്യൻ101: ഇലക്ട്രോണിക് മെക്കാനിക്144, ഫിറ്റർ18): ഇലക്ട്രിഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്/ ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, ഐ.ടി., മെക്കാനിക് കംപ്യൂട്ടർ ഹാഡ്വേർ, മെക്കാനിക് കംഓപ്പറേറ്റർ ഇലക്ട്രോണിക് കമ്യൂണിക്കേഷൻ സിസ്റ്റം, മെക്കാനിക് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്, റേഡിയോ ആൻഡ് ടി.വി. മെക്കാനിക്, പവർ ഇലക്ട്രോണിക്സ് സിസ്റ്റം, ഫിറ്റർ, ലിഫ്റ്റ് എസ്കലേറ്റർ മെക്കാനിക് എന്നീട്രേഡുകളിലൊന്നിൽ നേടിയ ഐ.ടി.ഐ. (എൻ.സി.വി.ടി./എസ്.സി.വി.ടി.). ശമ്പളം 25,000-80,000 രൂപ.
എക്സിക്യുട്ടീവ് (കരാർ നിയമനം)
അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ1, എസ്.ആൻഡ്.ടി17, ഐ.ടി.7, സിവിൽ73, ഫിനാൻസ്8): യോഗ്യത ഇലക്ട്രിക്കൽ, എസ്.ആൻഡ്.ടി., ഐ.ടി., സിവിൽ എന്നിവയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെ നേടിയ ബി.ഇ./ബി.ടെക്കും രണ്ടു വർഷത്തെ പരിചയവും വേണം. ഫിനാൻസിലേക്ക് സി.എ./ഐ.സി.ഡബ്ല്യു.എ.യും രണ്ടു വർഷത്തെ പരിചയവുമാണ് വേണ്ടത്.
ശമ്പളം 50,0001,60,000 രൂപ.
നോൺ എക്സിക്യൂട്ടീവ് (കരാർ നിയമനം)
ജൂനിയർ എൻജിനിയർ: (ഇലക്ട്രിക്കൽ120, ഇലക്ട്രോണിക്സ്125, സിവിൽ139): യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ. ശമ്പളം 37000-115000 രൂപ.
അസിസ്റ്റന്റ് പ്രോഗ്രാമർ1: 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബി.സി.എ./ബി.എസ്സി., ത്രിവത്സര ഡിപ്ലോമ/എ. ലവൽ ഡിപ്ലോമ. ശമ്പളം 37000-1,15000 രൂപ.
ആർക്കിടെക്ട് അസിസ്റ്റന്റ്10: ആർക്കിടെക്ചർ ഡിപ്ലോമ.
അസിസ്റ്റന്റ്/സി.സി.3: യോഗ്യതജേണലിസം ആൻഡ് മാസ് കമ്യുണിക്കേഷൻ/സമാന വിഷയത്തിൽ ബിരുദം/പി.ജി. ഡിപ്ലോമ. ശമ്പളം 37000-1,15000 രൂപ.പ്രായം: അസിസ്റ്റന്റ് പ്രോഗ്രാമർ തസ്തികയിലേക്ക് 18-30 വയസ്സും മറ്റു തസ്തികകളിലേക്ക് 18-28 വയസ്സും.
പ്രായം: എക്സിക്യുട്ടീവ് (സ്ഥിര നിയമനം, കരാർ നിയമനം) വിഭാഗത്തിലെ തസ്തികകളിലേക്ക് 18-20 വയസ്സാണ് പ്രായപരിധി. നോൺ എക്സിക്യുട്ടീവ് (സ്ഥിര നിയമനം, കരാർ നിയമനം) വിഭാഗത്തിലെ അസിസ്റ്റന്റ് പ്രോഗ്രാമർ, അക്കൗണ്ട്സ് അസിസ്റ്റന്റ്, സ്റ്റോർ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകളിൽ 18-30 വയസ്സും മറ്റു തസ്തികകളിൽ 18-28 വയസ്സുമാണ് പ്രായം. ഡിസംബർ 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: വനിതകൾ, എസ്.സി., എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 250 രൂപയും മറ്റുള്ളവർക്ക് 500 രൂപയുമാണ് ഫീസ് (പ്രോസസിങ് ചാർജിനു പുറമേ). ഓൺലൈനായി ഫീസ് അടയ്ക്കണം.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, അഭിമുഖം/ഗ്രൂപ്പ് ഡിസ്കഷൻ/മെഡിക്കൽ എക്സാമിനേഷൻ എന്നിവയുമുണ്ടാവും. തിരഞ്ഞെടുക്കപ്പെടുന്നവർ നിശ്ചിത തുക ബോണ്ട് നൽകണം.
അപേക്ഷ:http://www.delhimetrorail.com/ എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
അവസാന തീയതി: ജനുവരി 13.
ഡി.ആർ.ഡി.ഒയിൽ 1817 ഒഴിവ്
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ) മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികിയിലെ 1817 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ പഴ്സണേൽ ടാലന്റ് മാനേജ്മെന്റ് നടത്തുന്ന പരീക്ഷ മുഖേനയാണു തെരഞ്ഞെടുപ്പ്. കൊച്ചിയിൽ നിയമത്തിനു സാധ്യതയുണ്ട്. വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 23.യോഗ്യത: പത്താംക്ലാസ് ജയം/തത്തുല്യം അല്ലെങ്കിൽ ഐടിഐ ജയം.പ്രായം: 18-25 വയസ്. അർഹരായവർക്ക് ഇളവുണ്ടായിരിക്കും.ശമ്പളം: 18,000- 56,900 രൂപ.തെരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. രണ്ടും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ഒന്നാം ഘട്ടപരീക്ഷയ്ക്ക് തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. അപേക്ഷയിൽ മൂന്നു പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് മുൻഗണനാ ക്രമത്തിൽ രേഖപ്പെടുത്തണം.അപേക്ഷാ ഫീസ്: 100 രൂപ. എസ്സി, എസ്ടി, ഭിന്നശേഷി, വിമുക്തഭടൻ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി ഫീസ് അടയ്ക്കണം. നെറ്റ് ബാങ്കിംഗ്/ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഫീസ് അടയ്ക്കാം.അപേക്ഷിക്കേണ്ട വിധം: www.drdo.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
വിക്രം സാരാഭായ് സ്പേസ് സെന്ററിൽ
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 215 ഒഴിവുകളുണ്ട്. ടെക്നീഷ്യൻബി: ഫിറ്റർ24, ഡ്രോട്ട്സ്മാൻബി: മെക്കാനിക്കൽ6, ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്എ, സയന്റിസ്റ്റ് എൻജിനീയർഎസ്.ഡി, സയന്റിസ്റ്റ് എൻജിനീയർഎസ്സി, മെഡിക്കൽ ഓഫീസർഎസ്ഡി, മെഡിക്കൽ ഓഫീസർഎസ്സി എന്നീ തസ്തികയിലാണ് ഒഴിവുകൾ.ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസുണ്ട്. തസ്തിക അനുസരിച്ച് അപേക്ഷാ ഫീസിൽ മാറ്റമുണ്ട്. ടെക്നീഷ്യൻബി, ഡ്രോട്ട്സ്മാൻബി തസ്തികകളിലേക്ക് 100 രൂപയാണ് ഫീസ്. മറ്റെല്ലാ തസ്തികകളിലേക്കും 250 രൂപയാണ് ഫീസ്. വനിതകൾക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും വിമുക്ത ഭടന്മാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല.വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.vssc.gov.in വെബ്സൈറ്റ് കാണുക.
യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ
വിവിധ തസ്തികകളിലായി 30 ഒഴിവിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. അസി. എൻജിനിയർ (സിവിൽ), പബ്ലിക് വർക്സ് ഡിപാർട്മെന്റ് 3, സീനിയർ ലക്ചറർ (ഫോറൻസിക് മെഡിസിൻ) 1, ജനറൽ സർജറി 1, ഓർത്തോപീഡിക്സ് 1 ഫിസിയോളജി 1 സീനിയർ ലക്ചർ കം എപിഡമോളജിസ്റ്റ് (കമ്യൂണിറ്റി മെഡിസിൻ) 1, അസി. പ്രൊഫസർ (കാർഡിയോളജി 2, യൂറോളജി 1) പ്രൊഫസർ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കം മെഡിക്കൽ സൂപ്രണ്ടന്റ് 1, ഛണ്ഡീഗഡ് ഗവ. മെഡിക്കൽ കോളേജിലാണ് ഒഴിവ്. ഡെപ്യൂട്ടി രജിസ്ട്രാർ ട്രേഡ്മാർക്സ് ആൻഡ് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻസ് 3, ആന്ത്രോപോളജിസ്റ്റ ്(ഫിസിക്കൽ ആന്ത്രോപോളജി ഡിവിഷൻ) 2, അസി. കീപ്പർ 2(ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യ), സീനിയർ സയന്റിഫിക് ഓഫീസർ ഗ്രേഡ് ഒന്ന് 4, അസി. ഡയറക്ടർ 5 നാഷണൽ ഫയർ സർവീസ് കോളേജ് നാഗ്പൂർ, പ്രിൻസിപ്പൽ 1, സീനിയർ സെക്കൻഡറി സ്കൂൾ ഫോർബ്ലൈൻഡ് ബോയ്സ് ഡൽഹി വേ. എക്സ്റ്റൻഷൻ ഓഫീസർ 1 അഗ്രികൾച്ചറൽ ഡിപാർട്മെന്റ്. www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 2.
ദ ആലപ്പി കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽസ് ലിമിറ്റഡിൽ
ദ ആലപ്പി കോ‐ ഓപറേറ്റീവ് സ്പിന്നിങ് മിൽസ് ലിമിറ്റഡിൽ വവിധ തസ്തികകളിൽ അപേക്ഷക്ഷണിച്ചു. ഡെപ്യൂട്ടി ഫിനാൻസ് കൺട്രോളർ ഒരൊഴിവ്. യോഗ്യത എംകോം അല്ലെങ്കിൽ ഐസിഡബ്ല്യുഎ/സിഎ ഫൈനൽ/ എംബിഎ ഫിനാൻഷയൽ മാനേജ്മെന്റ്. കംപ്യൂട്ടറിൽ ടാലി അറിയണം. പ്രായം 27‐50. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം. പേഴ്സണൽ ഓഫീസർ ഒരൊഴിവ്. യോഗ്യത എംഎസ്ഡബ്ല്യു/ പേഴ്സണൽ മാനേജ്മെന്റിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഡിപ്ലോമ. കംപ്യൂട്ടർ അറിയണം. പ്രായം 25‐50. കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം. ക്വാളിറ്റി കൺട്രോൾ ഇൻ ചാർജ് ഒരൊഴിവ്. ടെക്സ്റ്റൈൽ ടെക്നോളജിയിൽ ബിരുദം/ഡിപ്ലോമ. കംപ്യൂട്ടർ അറിയണം. പ്രായം 25‐45. സ്റ്റെനോ/ടൈപിസ്റ്റ് ഒരൊഴിവ്. യോഗ്യത പ്ലസ്ടു മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങിൽ കെജിടിഇ. കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ. കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം. പ്രായം 22‐36. മെഷീൻ ഓപറേറ്റർ ട്രെയിനി 63 ഒഴിവുണ്ട്. ഒരുവർഷത്തേക്കാണ് പരിശീലനം. യോഗ്യത പത്താം ക്ലാസ്സ് ജയിക്കണം. അല്ലെങ്കിൽ ഐടിഐ/ഐടിസി അല്ലെങ്കിൽ ടെക്സ്റ്റൈൽ ടെക്നോളജിയിൽ സർടിഫിക്കറ്റ്. പ്രായം 18‐36. ഷിഫ്റ്റ് സൂപ്പർവൈസർ രണ്ടൊഴിവ്. കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം. യോഗ്യത ടെക്സ്റ്റൈൽ ടെക്നോളജിയിൽ ബിരുദം/ഡിപ്ലോമ. പ്രായം 25‐55. ഡ്രൈവർ കം ഓഫീസ് അസിസ്റ്റന്റ് ഒരൊഴിവ്. പ്രായം 18‐36. യോഗ്യത പത്താം ക്ലാസ്സ് ജയിക്കണം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ്. ഡ്രൈവിങിൽ ഒരുവർഷത്തെ പരിചയം. അപേക്ഷാഫോറം പൂരിപ്പിച്ച് തപാലായോ കൊറിയറായോThe General Manager, The Alleppey Cooperative spinning Mills Ltd, Kareelakkulangara P O, Kayamkulam, Alappuzha Dt, Kerala St. 690572 എന്ന വിലാസത്തിൽ ലഭിക്കേണ്ട അവസാന തീയതി ജനുവരി 15.അപേക്ഷാഫോറം http://www.acsm.co.in എന്ന website ൽനിന്നോ സ്പിന്നിങ് മിൽ ഓഫീസിൽനിന്നോ ലഭിക്കും.