ഇന്ത്യൻ നേവിയുടെ നേവൽ ആർമമെന്റ് ഇൻസ്പെക്ടറേറ്റ് കേഡർ സ്കീമിൽ പെർമനന്റ് കമ്മീഷൻ ഓഫീസർ ആകാനും എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസറാകാനും എൻജിനിയറിംഗ് ബിരുദധാരികൾക്ക് അവസരം. 91 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വി ജ്ഞാപനം വൈകാതെ പു റപ്പെടുവിക്കും.2021 ജനുവരിയിൽ ഏഴിമല നാവിക അക്കാഡമിയിൽ കോഴ്സ് തുടങ്ങും. ഒന്നിലേറെ കേഡറുകളിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളവർ ഒരപേക്ഷ മാത്രം സമർപ്പിച്ചാൽ മതി. ഓരോ വിഭാഗങ്ങളിലേക്കും അപേക്ഷിക്കാൻ ആവശ്യമായ യോഗ്യത, ശാരീരിക യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങൾ www.nausena-bharti.ni-c.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.തെരഞ്ഞെടുപ്പ്: ബംഗളൂരു/ഭോപ്പാൽ/കോയന്പത്തൂർ എന്നിവിടങ്ങളിൽ എസ്എസ്ബി ഇന്റർവ്യൂ നടത്തും.നവംബറിലായിരിക്കും ഇന്റർവ്യൂ. രണ്ടു ഘട്ടങ്ങളിലായാണ് ഇന്റർവ്യൂ നടത്തുന്നത്. ആദ്യമായി എസ്എസ്ബി ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് രണ്ടാം ക്ലാസ് യാത്രാ ബത്ത നൽകും. ഏഴിമല നാവിക അക്കാഡമിയിലാണ് പ്രാഥമിക പരിശീലനം.അപേക്ഷിക്കേണ്ട വിധം: www. nausena-bharti.ni-c.in വെബ്സൈറ്റ് വഴി ഇ-ആപ്ലിക്കേഷൻ സമർപ്പിക്കണം. അപേക്ഷകർക്ക് ഇ-മെയിൽ വിലാസം, മൊബൈൽ നന്പർ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. ശരിയായ രീതിയിൽ അപേക്ഷ പൂരിപ്പിച്ചു കഴിയുമ്പോൾ ആപ്ലിക്കേഷൻ നമ്പർ ലഭിക്കും. ആപ്ലിക്കേഷൻ നമ്പർ സഹിതമുള്ള അപേക്ഷയുടെ രണ്ടു പ്രിന്റൗട്ട് എടുക്കണം. അതിൽ ഒരെണ്ണത്തിൽ ഒപ്പിട്ട് രേഖകൾ സ്റ്റേപ്പിൾ ചെയ്ത് സാധാരണ തപാലിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് www. nausena-bharti.nic.in.
സെൻട്രൽ
കോൾഫീൽഡ്സിലേക്ക്
കോൾ ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധസ്ഥാപനമായ സെൻട്രൽ കോൾഫീൽഡ്സിലേക്ക് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 305 ഒഴിവുകളാണ് ഉള്ളത്.എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. വിജ്ഞാ പനം വൈകാതെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.അസിസ്റ്റന്റ് ഫോർമാൻ (ഇലക്ട്രിക്കൽ)യോഗ്യത- മൂന്നുവർഷത്തെ ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ. ഖനികളിൽ പ്രവർത്തിക്കാനുള്ള ഇലക്ട്രിക്കൽ സൂപ്പർവൈസർഷിപ്പ് സർട്ടിഫിക്കറ്റ്.ഇ.പി. ഇലക്ട്രീഷ്യൻ (എസ്കവേഷൻ)/ടെക്നീഷ്യൻയോഗ്യത- ഇലക്ട്രീഷ്യൻ ട്രേഡിൽ ഐഇ അംഗീകാരമുള്ള ഐടിഐ സർട്ടിഫിക്കറ്റ്. അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയിരിക്കണം.ഇലക്്ട്രീഷ്യൻ (നോൺ-എസ്കവേഷൻ)/ ടെക്നീഷ്യൻയോഗ്യത- ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ ഖനികളിൽ ഇലക്ട്രിക്കൽ ജോലി ചെയ്യാനുള്ള എൽടി പെർമിറ്റ്, അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയിരിക്കണം.അപേക്ഷിക്കേണ്ട വിധം: www.centralcoalfields.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം വായിച്ചു മനസിലാക്കിയ ശേഷം ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
ന്യൂക്ലിയർ പവർ
കോർപ്പറേഷനിൽ 137 ഒഴിവ്
കർണാടകയിലെ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിൽ ടെക്നീഷ്യൻ സ്റ്റെപൻഡറി ട്രെയിനി, സയന്റിഫിക് അസി. ഡ്രൈവർ ഗ്രേഡ് ഒന്ന് തസ്തികകളിലായി 137 ഒഴിവുണ്ട്. സർവേയർ, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്/ഇലക്ട്രോണിക്സ്, ഫിറ്റർ, കംപ്യൂട്ടർ, ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസി., ഓപറേറ്റർ, സിവിൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഹെൽത്ത് ഫിസിക്സ് എന്നീ വിഭാഗങ്ങളിലാണ് ടെക്നീഷ്യൻ ഒഴിവ്. http://www.npcilcareers.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി ആറ്.
റിസർവ് ബാങ്ക് ഒഫ് ഇന്ത്യ 926 ഒഴിവ്
റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ) അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.926 ഒഴിവുകളുണ്ട്.ഓൺലൈനായി ജനുവരി 16 വരെ അപേക്ഷിക്കാം. ബിരുദധാരികൾക്കാണ് അവസരം. ഫീസ്: 450 രൂപ. എസ്.സിയ എസ്.ടി/ പിഡബ്ള്യുഡി /ഇഎക്സ്എസ് തുടങ്ങിയ വിഭാഗങ്ങൾക്ക് 50 രൂപ അടച്ചാൽ മതി.
കൊച്ചിൻ ദേവസ്വം ബോർഡിൽ
കൊച്ചിൻ ദേവസ്വം ബോർഡിലെ എൽ.ഡി. ക്ലാർക്ക്/ജൂനിയർ ദേവസ്വം ഓഫീസർ/ദേവസ്വം അസിസ്റ്റന്റ്, എൽ.ഡി.ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് നേരിട്ടും തസ്തികമാറ്റം വഴിയുളള നിയമനത്തിനും, കൂടൽമാണിക്യം ദേവസ്വത്തിൽ എൽ.ഡി.ക്ലാർക്ക് തസ്തികയിൽ നേരിട്ടുളള നിയമനത്തിനുളള വിജ്ഞാപനം കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പുറപ്പെടുവിച്ചു. എൽ.ഡി.ക്ലാർക്ക് തസ്തികയിൽ എസ്.എസ്.എൽ.സിയും എൽ.ഡി.ടൈപ്പിസ്റ്റ് തസ്തികയിൽ എസ്.എസ്.എൽ.സി, ടൈപ്പ്റൈറ്റിങ് മലയാളം (ലോവർ), ടൈപ്പ്റൈറ്റിങ് ഇംഗ്ലീഷ് (ഹയർ), കംപ്യൂട്ടർ വേഡ്പ്രോസസിങ് എന്നിവയുമാണ് യോഗ്യത. തസ്തികമാറ്റം വഴിയുളള നിയമനത്തിന് അപേക്ഷിക്കുന്നവർ കൊച്ചിൻ ദേവസ്വം ബോർഡിലെ താഴ്ന്ന ശമ്ബളക്കാരായ സ്ഥിരം ക്ഷേത്രജീവനക്കാർ ആയിരിക്കണം. കൂടൽമാണിക്യം ദേവസ്വം എൽ.ഡി. ക്ലാർക്ക് തസ്തികയ്ക്ക് എസ്.എസ്.എൽ.സിയാണ് യോഗ്യത. കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. എല്ലാ തസ്തികകളിലേയ്ക്കും അപേക്ഷിയ്ക്കുന്നതിനുളള അവസാന തീയതി ജനുവരി 18 ആണ്. അപേക്ഷാഫീസ്, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ വിവരങ്ങൾ കേരള ദേവസ്വം റിക്രട്ട്മെന്റ് ബോർഡ് ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ൽ ലഭിക്കും.