ശരീരത്തിൽ കൊഴുപ്പും കൊളസ്ട്രോളും അടിഞ്ഞുകൂടുമെന്ന പേടിയാൽ ചീസിനെ അകറ്റി നിറുത്തുന്നു പലരും. കൊഴുപ്പില്ലാത്തതും കുറഞ്ഞ കൊഴുപ്പോടുകൂടിയതുമായ ചീസ് തിരഞ്ഞെടുക്കുകയാണ് ഭീഷണി ഒഴിവാക്കാൻ എളുപ്പമാർഗം. ചീസിലുള്ള കാൽസ്യം എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് സഹായിക്കും.
സോഡിയം, വിറ്റാമിൻ, മിനറലുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശക്തി നേടാനും അസ്ഥിതേയ്മാനം തടയാനും ചീസ് സഹായിക്കും. ഇറച്ചിയിൽ നിന്ന് നേടാവുന്നത്രയും പ്രോട്ടീൻ, കോട്ടേജ് ചീസിൽ അടങ്ങിയിട്ടുണ്ട് . പുറമേ കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻ ബി, സോഡിയം എന്നിവയുമുണ്ട്.
ഗോഡ എന്ന ചീസിൽ വിറ്റാമിൻ എ, ഫോസ്ഫറസ്, കാൽസ്യം, സിങ്ക് എന്നിവയുണ്ട്. ചർമത്തിനും മുടിക്കും ആരോഗ്യവും സൗന്ദര്യവും നൽകും. വൈറ്റ് ചെദാർ ചീസിൽ കുറഞ്ഞ കൊഴുപ്പേയുള്ളൂ. ഇതിലുള്ള വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യത്തിനും ചർമകോശങ്ങളുടെ വളർച്ചയ്ക്കും സഹായിക്കുന്നു. പിസ, പാസ്ത, സാലഡ് എന്നിവയിൽ സാധാരണ ഉപയോഗിക്കാറുള്ള ഇറ്റാലിയൻ ചീസായ മൊസാറെല്ല കൊഴുപ്പു കുറഞ്ഞതാണ്.