മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഊഹക്കച്ചവടത്തിൽ പണം മുടക്കും. അശ്രാന്ത പരിശ്രമം വേണ്ടിവരും. അഭിമാനാർഹമായ പ്രവർത്തനം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഗൃഹത്തിൽ അറ്റകുറ്റപ്പണി ആരംഭിക്കും. ശുഭകരമായ പ്രവർത്തനങ്ങൾ, മുൻകോപം നിയന്ത്രിക്കണം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സ്വീകാര്യമായ കർമ്മപദ്ധതി. അവസരങ്ങൾ പ്രയോജനപ്പെടുത്തും. സർവകാര്യ വിജയം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കർമ്മപദ്ധതി രൂപകല്പന ചെയ്യും. നീതിയുക്തമായ സംസാര ശൈലി, ആശയങ്ങൾ യാഥാർത്ഥ്യമാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ചിന്തകൾക്കതീതമായി പ്രവർത്തിക്കും. വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. അഭിപ്രായ സ്വാതന്ത്ര്യം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മേലധികാരിയോട് ആദരവ്, ജോലിയിൽ മാറ്റം. അഭിപ്രായ സമന്വയം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആത്മാഭിമാനം തോന്നും. ക്രമാനുഗതമായ ഉയർച്ച, സർവർക്കും സ്വീകാര്യമായ സമീപനം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അഭയം നൽകും. തൊഴിൽ പു രോഗതി, ആസൂത്രിത പദ്ധതികളിൽ നേട്ടം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കാര്യനിർവഹണ ശക്തി, കൂടുതൽ ചുമതലകൾ. ഉദ്യോഗത്തിൽ സ്ഥലമാറ്റം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അഭിപ്രായ സമന്വയമുണ്ടാകും. നിക്ഷേപം വർദ്ധിക്കും. അപര്യാപ്തതകൾ പരിഹരിക്കപ്പെടും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
മാനസിക സമ്മർദ്ദം ഒഴിവാകും. കാര്യങ്ങൾ വസ്തുനിഷ്ഠമായി പഠിക്കും. യുക്തിപരമായി പ്രവർത്തിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
കലാകായിക മത്സരങ്ങളിൽ വിജയം, ദുരഭിമാനം ഉപേക്ഷിക്കും. ദൂരയാത്രകൾ ചെയ്യും.